മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചു

മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചു

മഞ്ഞളാംപുറം : കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചു. മലയോരമേഖലയിലെ കായികപ്രതിഭകൾക്ക് ഉപകാരപ്രദമാകേണ്ട ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണമാണ് എങ്ങുമെത്താതെ കിടക്കുന്നത്. സ്റ്റേഡിയം നിർമിക്കുന്നതിനായി അനുവദിച്ച തുകയ്ക്ക് പണി പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് മുടങ്ങിയത്. To advertise here, ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് പി. സന്തോഷ് കുമാർ എം.പി.യുടെ പ്രദേശികവികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2023 ജൂലായ്‌ 13-നാണ് മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണജോലികൾ തുടങ്ങിയത്. എൽ.എസ്.ജി.ഡി. എൻജിനീയറിങ് വിഭാഗമാണ് നിർമാണം നടത്തിയിരുന്നത്. ഗുണഭോക്തൃസമിതിയുടെ നിർദേശപ്രകാരം, എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികളിൽ മാറ്റങ്ങൾ വരുത്തിയതോടെയാണ് അനുവദിക്കപ്പെട്ട തുകയ്ക്ക് പണികൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നത്. എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാത്തതിനാൽ അംഗീകാരം ലഭിച്ചില്ല. ബില്ല് പാസാകാത്തതിനാൽ കരാറുകാരനും പണം നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ബാഡ്മിന്റൺ കോർട്ടുകളാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. കോർട്ടുകളുടെ നിർമാണം, വൈദ്യുതീകരണം ഉൾപ്പെടെയുളള പ്രവൃത്തികൾ ബാക്കിയാണ്. മിനി ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിനായി അനുവദിച്ച തുകയ്ക്കുളള സിവിൽ വർക്കുകൾ നടത്തിയിട്ടുണ്ടെന്നാണ് എൽ.എസ്.ജി.ഡി. എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. വൈദ്യുതീകരണത്തിന് മാത്രം ഏകദേശം 11 ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോർട്ടുകളുടെ നിർമാണത്തിനും ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇനിയും ലക്ഷക്കണക്കിന് രൂപ വേണം. കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ബാക്കിയുളള പ്രവൃത്തികൾ കൂടി നടത്തി ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കാൻ സാധിക്കുകയുള്ളൂ. Published: 20 Apr 2026, 01:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചു — Mathr… | Boolokam