മഞ്ഞുരുക്കി ടി.ഒ. മോഹനനുമായുള്ള കൂടിക്കാഴ്ച; സുധാകരൻ ശനിയാഴ്ച മുതൽ പ്രചാരണത്തിന്

മഞ്ഞുരുക്കി ടി.ഒ. മോഹനനുമായുള്ള കൂടിക്കാഴ്ച; സുധാകരൻ ശനിയാഴ്ച മുതൽ പ്രചാരണത്തിന്

M
MathrubhumiSource Link
കണ്ണൂർ: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിപ്പിച്ച് കണ്ണൂരിൽ തിരിച്ചെത്തിയ കെ. സുധാകരൻ എം.പി. ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്കിറങ്ങും. കണ്ണൂർ, മട്ടന്നൂർ മണ്ഡലങ്ങളിലും അടുത്തദിവസം ഇരിക്കൂറിലും യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുക്കും. മറ്റിടങ്ങളിലെ പരിപാടികൾക്ക് അന്തിമരൂപമായിട്ടില്ല. To advertise here, കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി ടി.ഒ. മോഹനൻ സുധാകരനെ കണ്ട് അനുഗ്രഹം തേടിയശേഷം പ്രചാരണരംഗത്ത് സജീവമായി. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ സുധാകരനെ ഉച്ചയോടെയാണ് മോഹനൻ കാണാനെത്തിയത്. ഞാൻ വാക്കുപാലിച്ചെന്നായിരുന്നു സ്ഥാനാർഥിയെ ത്രിവർണഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരന്റെ ആദ്യ പ്രതികരണം. മാധ്യമങ്ങളെ ഒഴിവാക്കിയശേഷം അഞ്ചുമിനിറ്റിലേറെ പ്രചാരണപരിപാടികളെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു. മോഹനന് പിന്നാലെ മട്ടന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയും സുധാകരനെ കാണാനെത്തി. അവിടെയും കൺവെൻഷനിൽ പങ്കെടുക്കാമെന്ന് സുധാകരൻ ഉറപ്പുനൽകി. കോൺഗ്രസിനെ ജയിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിക്കുമെന്ന് ഹൈക്കമാൻഡിന് നൽകിയ വാക്കുപാലിച്ചുവെന്നാണ് സുധാകരൻ ഉദ്ദേശിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ടി.ഒ. മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജവും ആവേശവും നൽകിയ സുധാകരൻ ഏറ്റവും സമുന്നതനായ നേതാവാണ്. കണ്ണൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യം എല്ലാവരും ഏറ്റെടുക്കും. അതിന് അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു. അദ്ദേഹത്തിന്റെ ഉപദേശനിർദേശങ്ങൾ അനുസരിച്ചാണ് എന്നും മുന്നോട്ടുപോയത്. ഇനിയും അങ്ങനെത്തന്നെയാകും. സ്ഥാനാർഥിനിർണയത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്. ചില സ്ഥലത്തൊക്കെ വെടിയും പുകയുമെല്ലാം ഉണ്ടായെങ്കിലും എല്ലാം കെട്ടടങ്ങിയെന്നും ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും മോഹനൻ പറഞ്ഞു. കഴിഞ്ഞദിവസം സുധാകരനനുകൂലപ്രകടനം നടത്തിയ പ്രവർത്തകർ ഉൾപ്പെടെ മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളായ ചന്ദ്രൻ തില്ലങ്കേരി, കെ.പി. സാജു, ജയന്തി രാജൻ എന്നിവരും സുധാകരനെ കാണാൻ വീട്ടിലെത്തി. Content Highlights: K Sudhakaran confirms participation in UDF election conventions starting Saturday., Internal disputes regarding candidate selection in Kannur resolved., T.O. Mohanan and other UDF candidates seek Sudhakaran's support to boost morale., Unified front established to reclaim Kannur constituency for Congress. Published: 21 Mar 2026, 04:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഞ്ഞുരുക്കി ടി.ഒ. മോഹനനുമായുള്ള കൂടിക്കാഴ്ച; സുധാകരൻ ശനിയാഴ… | Boolokam