കൊടുവള്ളി : വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കൃഷിയറിവുകളും നൽകുന്നതിന്റെ ഭാഗമായി കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ‘ഹരിതം’ പദ്ധതിയുടെ ഭാഗമായി നടത്തിയ മഞ്ഞൾക്കൃഷിയിൽ നൂറുമേനി വിളവ്. സ്കൂളിനുസമീപം അലോൽപ്പറമ്പിൽ അസ്‌ലമിന്റെ പത്ത് സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. പ്രിൻസിപ്പൽ ഷാലി തോമസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സിദ്ദിഖ് മാത്തോലത്ത് അധ്യക്ഷനായി. കഴിഞ്ഞവർഷം നടത്തിയ ജൈവപച്ചക്കറിക്കൃഷിയിലും കപ്പക്കൃഷിയിലും നൂറുമേനി വിളവ് ലഭിച്ചിരുന്നു. To advertise here, മഞ്ഞൾക്കൃഷിക്ക് വിത്തുകൾ ശേഖരിച്ചതും നിലം പാകപ്പെടുത്തിയതും കളകൾ പറിച്ചുമാറ്റിയതുമെല്ലാം വിദ്യാർഥികളാണ്. അബുലൈസ് ആലത്തുംകണ്ടി, സ്റ്റാഫ് സെക്രട്ടറി ടി.കെ. അൻവർ സാദത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ, ക്ലസ്റ്റർ കൺവീനർ ടി. രതീഷ്, ഡോ. കെ. അനിത, അഷ്റഫ് തെക്കേടത്ത്, എ.കെ. അജ്മൽ, എൻ.എസ്.എസ്. വൊളന്റിയർ ലീഡർ മുഹമ്മദ് ഹിജാൻ റോഷൻ എന്നിവർ സംസാരിച്ചു. Published: 01 Apr 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഞ്ഞൾക്കൃഷിയിൽ നൂറുമേനി വിളയിച്ച് എൻ.എസ്.എസ്. വിദ്യാർഥികൾ
M
MathrubhumiSource Link
about 1 month ago