നരിക്കുനി : മടവൂർ ചിറ്റടിമീത്തലിൽനടന്ന സി.എം. വലിയ്യുല്ലാഹി ആണ്ടുനേർച്ച സമാപിച്ചു. സമാപന ദിക്‌ർ ദുആ സമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനംചെയ്തു. To advertise here, തിങ്കളാഴ്ച രാവിലെ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ പതാക ഉയർത്തി സമാപനസമ്മേളനത്തിന് തുടക്കംകുറിച്ചു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി അധ്യക്ഷനായി. ഇബ്‌റാഹീം ഖലീലുൽ ബുഖാരി ദുആയ്ക്ക് നേതൃത്വം നൽകി. അലി ബാഫഖി തങ്ങൾ, സയ്യിദ് സയ്യിദ് സ്വബൂർ അവേലം, സയ്യിദ് മഷ്ഹൂദ് അൽ ബുഖാരി കൂറത്ത്, ജാഫർ തങ്ങൾ കൊല്ലം, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തളീക്കര, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, റഹ്മതുല്ലാഹ് സഖാഫി എളമരം, ടി.കെ. അബ്ദുറഹ്മാൻ ബാഖവി, ഇസ്സുദ്ധീൻ സഖാഫി കൊല്ലം, മുഹമ്മദ്കുഞ്ഞി സഖാഫി, പി. ടി. അബ്ദുൽ ഖാദിർ മുസ്‌ല്യാർ കൽത്തറ, മജീദ് കക്കാട് തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച സിയാറത്തോടെ ആരംഭിച്ച പരിപടിയിൽ പ്രാസ്ഥാനികസമ്മേളനം, മൗലീദ് പാരായണം, ഖാദിരിയ്യ, ജലാലിയ്യ, രിഫാഇയ്യ, ശാദുലി റാത്തീബുകൾ ബുർദ മജ്‌ലിസ് തുടങ്ങിയവ നടന്നു. ആണ്ടുനേർച്ചയുടെ സമാപനദിവസമായ തിങ്കളാഴ്ച രാവിലെമുതൽ വൈകീട്ട് നാലുവരെ നടന്ന അന്നദാനത്തിൽ ഒട്ടേറെപ്പേർ പങ്കാളികളായി.

മടവൂർ ചിറ്റടിമീത്തലിൽനടന്ന സി.എം. വലിയ്യുല്ലാഹി ആണ്ടുനേർച്ച സമാപിച്ചു
M
MathrubhumiSource Link
about 2 months ago