പയ്യന്നൂർ: പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണ. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. To advertise here, വടക്കൻ കേരളത്തിൽ മട്ടന്നൂരിലായിരുന്നു ആർഎസ്പി മത്സരിച്ചിരുന്നത്. വിജയസാധ്യത കുറവായതിനാൽ മട്ടന്നൂർ സീറ്റിന് പകരം കാഞ്ഞങ്ങാട് സീറ്റ് ആർഎസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കോൺഗ്രസ് നൽകാൻ തയ്യാറായില്ല. മട്ടന്നൂരിന് പകരം പയ്യന്നൂർ ആർ.എസ്.പിക്ക് നൽകിയാൽ സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണക്കാം എന്ന ധാരണയിലേക്ക് എത്തിയത്. പയ്യന്നൂർ സീറ്റ് ലഭിച്ചില്ലെങ്കിൽ കാഞ്ഞങ്ങാട് സീറ്റ് വേണമെന്ന ആവശ്യം ആർഎസ്പി ഉയർത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ ആർഎസ്പി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും മത്സരിക്കും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. Content Highlights: RSP considers supporting expelled CPM leader V. Kunhikrishnan in Payyannur., The party is negotiating for Payyannur or Kanhangad seats within the UDF., RSP officially announced candidates for Chavara, Kunnathur, Eravipuram, and Attingal constituencies. Published: 16 Mar 2026, 03:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മട്ടന്നൂർ വേണ്ട, പയ്യന്നൂർ ആർഎസ്പിക്ക് നൽകിയേക്കും; വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കാൻ ധാരണ
M
MathrubhumiSource Link
about 2 months ago