കുന്നന്താനം : മഠത്തിൽക്കാവ് ഭഗവതിക്ഷേത്രത്തിൽ പടയണി സമാപിച്ചു. ചൂട്ടകറ്റകളുടെ അകമ്പടിയോടെ ആർപ്പോ വിളികളുടെ ആവേശത്തിൽ കോലങ്ങളെ കളത്തിൽ ഏതിരേറ്റു. പുലവൃത്തത്തിനും ഗണപതി കോലത്തിനുംശേഷം പാളകോലങ്ങളുടെ വരവായി. കാച്ചിയ തപ്പിന്റെ താളവും കത്തിക്കയറിയ ചൂട്ടിന്റെ വെളിച്ചത്തിൽ സുന്ദരചലനങ്ങളുമായി യക്ഷിയും പറന്നെത്തിയ പക്ഷിയും മുറംവീശി ചൂലും ചലിപ്പിച്ച് മറുതയും ദേവിയുടെ പ്രതിരൂപമായ ഭൈരവിയും മരണഭയവും കാലദോഷവും അകറ്റുന്ന കാലൻകോലവും കളത്തിൽ എഴുന്നള്ളിയപ്പോൾ കരക്കാർ കൈതൊഴുതുനിന്നു. To advertise here, ഞായറാഴ്ച രാത്രി കെട്ടിയാടിയ കോലങ്ങളിൽ അമ്മ മനസ്സ് നിറഞ്ഞ് അനുഗ്രഹം ചൊരിഞ്ഞു. ദേവിയുടെ സാന്നിധ്യം നിറഞ്ഞ നിമിഷങ്ങളിൽ കോലങ്ങൾ തുള്ളിയൊഴിഞ്ഞു. കാലദോഷങ്ങൾ അകന്നു. 101 പാള ഭൈരവിയും നിണ ഭൈരവിയും അരക്കിയക്ഷിയും ചട്ടത്തേൽ യക്ഷിയും മായയക്ഷിയും കാലമാടനും ശിവകോലവും കളം നിറഞ്ഞാടി. മംഗള ഭൈരവി തുള്ളിയും പൂപ്പടയും വാരി പടയണിച്ചടങ്ങുകൾ തിങ്കളാഴ്ച പുലർച്ചെ സമാപിച്ചു. 40 കുട്ടികൾ പുലവൃത്തത്തിൽ ചുവടുകൾ ചവിട്ടി. കുന്നന്താനം ഗോത്രകലാപീഠമാണ് പടയണി അവതരിപ്പിച്ചത്. Published: 22 Apr 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഠത്തിൽക്കാവ് ഭഗവതിയുടെ മനംനിറച്ച് കോലങ്ങൾ നിറഞ്ഞാടി
M
MathrubhumiSource Link
18 days ago