മഞ്ചേരി : തിരുവായപ്പാറ ശ്രീകൃഷ്ണക്ഷേത്രത്തിൽ സന്ദർശനംനടത്തിയ തെക്കേ സ്വാമിയാർ മഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതികൾ, ശ്രീമദ് അച്യുതഭാരതികൾ, ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ എന്നിവർക്ക് പൂർണകുംഭത്തോടെ സ്വീകരണംനൽകി. മുള്ളമ്പാറയിൽ നടക്കുന്ന അയുതചണ്ഡികാ മഹായാഗ ഹോമങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു മൂവരും. To advertise here, ക്ഷേത്രംതന്ത്രി ഡോ. മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പുടിരിപ്പാട് മുഖ്യകാർമികനായി. മേൽശാന്തി മധു പലശ്ശേരി കൺവീനർ ആയി സ്വീകരണപരിപാടികൾ തീരുമാനിച്ചു. തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി, എക്സിക്യുട്ടീവ് ഓഫീസർ ബിനോയ് ഭാസ്കർ, മധു പാലശ്ശേരി, ക്ഷേത്രകമ്മിറ്റി അംഗങ്ങൾ മുതലായവരും, മാതൃസമിതി, സപ്താഹ സഹായസമിതി, ഭക്തജനസമിതി, വിവിധ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. Published: 08 Apr 2026, 03:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
