മഡിയൻ കൂലോം ക്ഷേത്ര നവീകരണം: പള്ളിയറ സമർപ്പിച്ചു

മഡിയൻ കൂലോം ക്ഷേത്ര നവീകരണം: പള്ളിയറ സമർപ്പിച്ചു

M
MathrubhumiSource Link
കാഞ്ഞങ്ങാട് : മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് അതിയാൽതെരു ചൂളിയാർ ഭഗവതി ദേവസ്ഥാന കമ്മിറ്റി പുതുക്കിപ്പണിത് നൽകിയ പെരട്ടൂർ ഭഗവതിയമ്മ പള്ളിയറയുടെ സമർപ്പണം നടന്നു. To advertise here, ക്ഷേത്രവും ദേവസ്ഥാനവും തമ്മിൽ കാലങ്ങളായി ആചാരാനുഷ്ഠാന ബന്ധം നിലനിന്നുവരുന്നുണ്ട്. ക്ഷേത്രത്തിൽ നടക്കുന്ന കലശോത്സവത്തിലേക്ക് കച്ചും പൂരംകുളിക്കായി പുടവയും നൽകാനുള്ള അവകാശം ദേവസ്ഥാനത്തിനാണ്. ക്ഷേത്രം മേൽശാന്തി തെക്കില്ലത്ത് മാധവൻ നമ്പൂതിരിയുടെയും ദേവസ്ഥാന ആചാരസ്ഥാനികരുടെയും സാന്നിധ്യത്തിലാണ് സമർപ്പണച്ചടങ്ങ് നടന്നത്. ദേവസ്ഥാനം ഭരണസമിതി പ്രസിഡന്റ് എൻ. നിത്യാനന്ദൻ, സെക്രട്ടറി സി. അശോകൻ, ക്ഷേത്ര ട്രസ്റ്റി ചെയർമാൻ വി.എം. ജയദേവൻ, തോക്കാനം ഗോപാലൻ, എം.വി. സന്തോഷ്, വി. നാരായണൻ, കെ.വി. അശോകൻ, എൻ.വി. ബേബിരാജ്, പി. വിജയൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി. Published: 26 Mar 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഡിയൻ കൂലോം ക്ഷേത്ര നവീകരണം: പള്ളിയറ സമർപ്പിച്ചു — Mathrubh… | Boolokam