കാഞ്ഞങ്ങാട് : മഡിയൻ കൂലോം ക്ഷേത്രപാലകക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി കലവറനിറയ്ക്കൽ ചടങ്ങ് നടന്നു. നായരച്ചൻ വീട് തറവാടിന്റെയും ബേളൂർ മലൂർ തറവാടിന്റെയും നേതൃത്വത്തിലായിരുന്നു കന്നിക്കലവറനിറയ്ക്കൽ ചടങ്ങ്. To advertise here, തുടർന്ന് മടിയൻ മാരാർ സഭ, സത്യകഴകം കണ്ണച്ചൻവീട് മടിയൻ, കോട്ടച്ചേരി കുമ്മണാർ കളരിഭഗവതിക്ഷേത്രം, വെള്ളിക്കോത്ത് തെരുവ് ചൂളിയാർ ഭഗവതിക്ഷേത്രം, മാണിക്കോത്ത് പുന്നക്കാൽ ഭഗവതിക്ഷേത്രം, കല്ല്യാൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ഭഗവതിക്ഷേത്രം, അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രം, വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതിക്കാവ്, ചാമുണ്ഡികുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം, കുക്കെ സുബ്രഹ്മണ്യക്ഷേത്രം, വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രം, മധുരക്കാട് ധർമശാസ്താക്ഷേത്രം, ഇടപ്പണി ഭഗവതിക്കാവ്, മുളവന്നൂർ ഭഗവതിക്ഷേത്രം, അജാനൂർ കൂറുംബ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള കലവറഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് അന്നദാനവും നടന്നു. ഉച്ചയ്ക്ക് ക്ഷേത്രസന്നിധിയിൽ ഭജനാമൃതം അരങ്ങേറി. മതസൗഹാർദസമ്മേളനം, മെഗാ തിരുവാതിരകളി എന്നിവ നടന്നു. ഞായറാഴ്ച രാവിലെമുതൽ വിവിധ താന്ത്രിക കർമങ്ങളും രാവിലെ പത്തുമണിക്ക് ആചാര്യസംഗമവും തുടർന്ന് ഭക്തിഗാനസുധയും നടക്കും.

മഡിയൻ കൂലോം ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം: കലവറ നിറച്ചു
M
MathrubhumiSource Link
21 days ago