മണപ്പാടത്ത് നെല്ല് റോഡരികിൽത്തന്നെ

മണപ്പാടത്ത് നെല്ല് റോഡരികിൽത്തന്നെ

M
MathrubhumiSource Link
സംഭരണമായില്ല To advertise here, പുതുക്കോട് : മണപ്പാടത്ത് കർഷകർ നെല്ല് ചാക്കിലാക്കി റോഡരികിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് രണ്ടുമാസമായി. മണപ്പാടം അരങ്ങാട്ടുകടവിൽ മുന്നൂറോളം ചാക്ക് നെല്ലാണ് റോഡരികിൽ മൂടി സൂക്ഷിച്ചിരിക്കുന്നത്. മില്ല് അനുവദിച്ചിട്ടുണ്ടെന്നും ഉടൻ നെല്ല് സംഭരിക്കുമെന്നും സപ്ലൈകോ അധികൃതർ രണ്ടാഴ്ചമുമ്പ് അറിയിച്ചിരുന്നെങ്കിലും നെല്ലെടുക്കാൻ മില്ലുകാരെത്തിയില്ല. നെല്ല് ടാർപ്പായകൊണ്ട് മൂടിയിട്ടുണ്ടെങ്കിലും മഴപെയ്താൽ ഈർപ്പം തട്ടും. രണ്ടാഴ്ച മുൻപ് പെയ്ത മഴയിൽ ഈർപ്പം തട്ടിയതിനെത്തുടർന്ന് രണ്ടുചാക്ക് നെല്ല് മുളച്ച് നശിക്കുകയും ചെയ്തിരുന്നു. സംഭരണം അനിശ്ചിതമായി നീണ്ടുപോയതോടെ പതിനഞ്ചോളം കർഷകർ നെല്ല് കുറഞ്ഞവിലയ്ക്ക് പൊതുവിപണിയിൽ വിറ്റു. സർക്കാർ താങ്ങുവില കിലോഗ്രാമിന് 30 രൂപയുള്ളപ്പോൾ പൊതുവിപണിയിൽ പരമാവധി ലഭിച്ചത് 23 രൂപയാണ്. റോഡരികിൽ സൂക്ഷിച്ചിട്ടുള്ളതിനുപുറമേ പാടത്തും നെല്ല് ചാക്കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. മഴപെയ്താൽ നെല്ല് വീണ്ടും ഉണക്കി ചാക്കിലാക്കണം. ഇതിന് നല്ലൊരുതുക കൂലിച്ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. മണപ്പാടത്തെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. Published: 24 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണപ്പാടത്ത് നെല്ല് റോഡരികിൽത്തന്നെ — Mathrubhumi | Boolokam | Boolokam