BoolokamBoolokam
മണലൂരിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പ്രതാപൻ തോറ്റത് 126 വോട്ടിന്; അപരന് കിട്ടിയത് 184 വോട്ട്

മണലൂരിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പ്രതാപൻ തോറ്റത് 126 വോട്ടിന്; അപരന് കിട്ടിയത് 184 വോട്ട്

M
MathrubhumiSource Link
തൃശ്ശൂർ: സംസ്ഥാനത്ത് യുഡിഎഫിന്റെ തേരോട്ടത്തിൽ എൽഡിഎഫ് ആടിയുലഞ്ഞതിനിടെ യുഡിഎഫിന്റെ ഏതാനും നേതാക്കളുടെ പരാജയം പ്രത്യേകശ്രദ്ധ നേടി. അതിൽ പ്രധാനപ്പെട്ടതാണ് മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ പരാജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും 126 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിനോട് ടി.എൻ. പ്രതാപൻ പരാജയപ്പെട്ടത്. To advertise here, വോട്ടെണ്ണലിന്റെ അവസാനനിമിഷം വരെ മണലൂരിന്റെ കാര്യത്തിൽ സസ്‌പെൻസ് നിലനിന്നിരുന്നു. രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ ടി.എൻ. പ്രതാപൻ 65,211 വോട്ടുകൾ നേടി. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ 38, 125 വോട്ടുകൾ നേടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടന്നീളം വലിയ ആത്മവിശ്വാസം ടി.എൻ. പ്രതാപന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. പക്ഷെ യുഡിഎഫ് തരംഗത്തിനിടയിലും ആത്മവിശ്വാസം ടി.എൻ. പ്രതാപനെ തുണച്ചില്ല. നിസാരഭൂരിപക്ഷത്തിൽ ടി.എൻ. പ്രതാപൻ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അപരൻ എ. പ്രതാപന് ലഭിച്ചത് വെറും 184 വോട്ടുകളാണ് നേടിയത്. രവീന്ദ്രനാഥിന്റെ അപരൻ കെ. രവീന്ദ്രനാഥ് 234 വോട്ടുകൾ നേടി. നോട്ടയ്ക്ക് 676 വോട്ട് കിട്ടി. ആം ആദ്മി പാർട്ടി സ്ഥാനാർഥി ഡോ. ഉണ്ണികൃഷ്ണൻ ചിറയത്ത് 330 വോട്ടുകൾ നേടി. എസ്ഡിപിഐ സ്ഥാനാർഥി ജിലീഫിന് 1031 വോട്ട് ലഭിച്ചു. പത്ത് വർഷമായി ഇടതുപക്ഷം അടക്കിവാണിരുന്ന മണ്ഡലമായിരുന്നു മണലൂർ. തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും പിഎ മാധവൻ, വിഎം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിരുന്നു. എന്നാൽ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ സിപിഎം കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഇവിടെ ശക്തമായ സ്വാധീനം ഉറപ്പിക്കുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ മുരളി പെരുനെല്ലി 78,337 വോട്ടുകളായിരുന്നു നേടിയിരുന്നത്. യുഡിഎഫിന് വേണ്ടി മത്സരിച്ച കോൺഗ്രസിലെ വിജയ് ഹരി 48,461 വോട്ടുകളാണ് നേടിയത്. ബിജെപി (എൻഡിഎ) സ്ഥാനാർത്ഥിയായിരുന്ന എ.എൻ. രാധാകൃഷ്ണൻ 36,566 വോട്ടുകളും നേടിയിരുന്നു. Content Highlights: C Ravindranath (LDF) defeated TN Prathapan (UDF) by a narrow margin of 126 votes in Manalur., Final vote tally: Ravindranath (65,337) vs. Prathapan (65,211)., BJP candidate KK Aneesh Kumar secured 38,125 votes., The constituency has historically been a stronghold for the Left, despite recent UDF momentum in the state., Detailed breakdown of dummy candidate votes and NOTA performance. Published: 04 May 2026, 09:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!