മണിമല തീരദേശ റോഡിൽ മാലിന്യം തള്ളുന്നു

മണിമല തീരദേശ റോഡിൽ മാലിന്യം തള്ളുന്നു

മണിമല : മൂങ്ങാനി കുളത്തൂർമൂഴി തീരദേശ റോഡിലൂടെ മൂക്കുപൊത്താതെ കടന്നുപോകാൻ പറ്റാത്ത സ്ഥിതി റോഡ് സൈഡിലും മണിമലയാറ്റിലുമായി വലിച്ചെറിഞ്ഞിട്ടുള്ള ചാക്ക് കെട്ടുകളിൽ നിന്നുള്ള ദുർഗന്ധം വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തീരദേശറോഡിൽ കമാൽപടി കുരുവിക്കാട്ട് പടി കുരുവിനാൽ പടി എന്നിവിടങ്ങളിൽ ഇറച്ചി മാലിന്യങ്ങൾ അടക്കമുള്ളവ ചാക്കിൽ നിറച്ച് ആറ്റിലേക്കും ആറ്റുതിട്ടകളിലേക്കും തള്ളിയ നിലയിലുണ്ട്. To advertise here, കുരുവിനാൽ പടിയിലും കമാൽപടിയിലും നിരവധി മാലിന്യച്ചാക്കുകൾ ആറ്റിൽ കിടപ്പുണ്ട്. റോഡ് വക്കിൽനിന്ന് ആറ്റിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ റോഡിനോട് ചേർന്ന് കിടപ്പുണ്ട് രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് സമീപവാസികൾ പറയുന്നു. മണിമലയാറ്റിലെ വെള്ളം മലിനമാകുന്ന തരത്തിൽ മാലിന്യങ്ങൾ തള്ളുന്നത് തടയാനും മാലിന്യ നിക്ഷേപം നടത്തുന്നവരെ പിടികൂടാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. വെള്ളാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ 25 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടും പനി ബാധിത മേഖലകളിലെ മാലിന്യ നിക്ഷേപത്തിനെതിരേ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും മാലിന്യ നിക്ഷേപം നടത്തുന്നവരെ സംബന്ധിച്ച് അന്വേഷണം നടത്താത്തതിലും ഇത് തടയുന്നതിന് നടപടി സ്വീകരിക്കാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. Published: 22 Apr 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണിമല തീരദേശ റോഡിൽ മാലിന്യം തള്ളുന്നു — Mathrubhumi | Boolo… | Boolokam