മണ്ഡല പുനർവിഭജനത്തിനുമുൻപ്‌ വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം

മണ്ഡല പുനർവിഭജനത്തിനുമുൻപ്‌ വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം

M
MathrubhumiSource Link
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാസംവരണം അടുത്ത മണ്ഡല പുനർവിഭജനത്തിനുമുൻപ്‌ നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം. 2023-ൽ ബിൽ പാർലമെന്റ് പാസാക്കിയെങ്കിലും പുതിയ സെൻസസിനും തുടർന്നുള്ള മണ്ഡലപുനർവിഭജനത്തിനും ശേഷംമാത്രമേ നടപ്പാക്കൂ എന്നാണ് നിയമത്തിലുള്ളത്‌. To advertise here, 2027-ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡലപുനർവിഭജനം നടക്കേണ്ടത്. അതിനുമുൻപ്‌ വനിതാസംവരണം നടപ്പാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണ്ടിവരും. അതിനായി സമവായമുണ്ടാക്കാനാണ്‌ കേന്ദ്രനീക്കം. വനിതാസംവരണ ബില്ലിനോട്‌ താത്‌പര്യമുള്ളതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഇതിനോട് തത്ത്വത്തിൽ യോജിപ്പുണ്ടെന്നാണ് വിവരം. ഇന്ത്യസഖ്യത്തിലെ വിവിധപാർട്ടികളുമായി ചർച്ചനടത്തുകയാണെന്ന്‌ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഭരണകക്ഷിയിൽ ബി.ജെ.പി.യാണ് ചർച്ചകൾക്ക് മുൻകൈയെടുക്കുന്നതെങ്കിലും ഇതുവരെ എൻ.ഡി.എ.യിലെ മുഖ്യഘടകകക്ഷികളായ ജെ.ഡി.യു.വുമായോ ടി.ഡി.പി.യുമായോ അവർ ആശയവിനിമയം നടത്തിയിട്ടില്ല. സർക്കാർ നിലപാടിനോടൊപ്പമാകും തങ്ങളെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി. Content Highlights: Government aims to fast-track 33% women's reservation in legislatures., Bypassing the post-census delimitation requirement via constitutional amendment., Ongoing consensus building with opposition parties and INDIA bloc., NDA allies JDU and TDP support the government's stance. Published: 15 Mar 2026, 06:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ഡല പുനർവിഭജനത്തിനുമുൻപ്‌ വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്… | Boolokam