മണ്ഡലം ചുറ്റി ടി.വി. ഇബ്രാഹിമിന്റെ ആഹ്ലാദപ്രകടനം

മണ്ഡലം ചുറ്റി ടി.വി. ഇബ്രാഹിമിന്റെ ആഹ്ലാദപ്രകടനം

M
MathrubhumiSource Link
വള്ളിക്കുന്ന് : തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി ടി.വി. ഇബ്രാഹിം വോട്ടർമാർക്ക് നന്ദിയർപ്പിച്ച് മണ്ഡലം ചുറ്റി ആഹ്ലാദപ്രകടനം നടത്തി. വൈകുന്നേരം കുണ്ടംകടവിൽനിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. To advertise here, കുണ്ടംകടവിൽനിന്നാരംഭിച്ച്‌ ആലിൻചുവട്, മുട്ടിച്ചിറ, കളിയാട്ടമുക്ക്, കൂട്ടുമൂച്ചി, വള്ളിക്കുന്ന് റെയിൽവേ, ആനങ്ങാടി, കടലുണ്ടി നഗരം, അത്താണിക്കൽ, ഒലിപ്രംകടവ്, കോമരപ്പടി, കൊളകുത്ത്, ഇടിമുഴിക്കൽ, കാക്കഞ്ചേരി, പള്ളിക്കൽ ബസാർ, ആൽപ്പറമ്പ്, കരിപ്പൂർ, തറയിട്ടാൽ, കരുവാൻകല്ല്, കാടപ്പടി, പറമ്പിൽപീടിക, നീരോൽപ്പാലം, ദേവതിയാൽ, കോഹിനൂർ, പടിക്കൽ, മേലേ ചേളാരി, ആലുങ്ങൽ എന്നിവിടങ്ങളിലൂടെ കടന്ന് ചെനക്കലങ്ങാടിയിൽ സമാപിച്ചു. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!