മണ്ണടിയിൽ പന്നികൾനെൽകൃഷി നശിപ്പിക്കുന്നു

മണ്ണടിയിൽ പന്നികൾനെൽകൃഷി നശിപ്പിക്കുന്നു

M
MathrubhumiSource Link
മണ്ണടി : കൊയ്യാൻ ദിവസങ്ങൾ മാത്രമുള്ള നെൽകൃഷികൾ കാട്ടുപന്നികൾ കൂട്ടത്തോടെ കയറി നശിപ്പിക്കുന്നു. മണ്ണടി താഴത്തുവയൽ, മുട്ടത്തുമൂല ചിറ ഭാഗങ്ങളിലെ ഏലയിലെ നെൽകൃഷിയാണ് പന്നികൾ പതിവായി നശിപ്പിക്കുന്നത്. കടുത്ത വേനലും വരൾച്ചയുമൊക്കെ അതിജീവിച്ചാണ് കർഷകർ ലക്ഷങ്ങൾ മുടക്കിയുള്ള നെൽകൃഷി കൊയ്യാൻ പാകമാക്കിയെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് രാത്രിയെന്നും പകലെന്നുമില്ലാതെ പന്നികൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത്. വെള്ളക്കെട്ടുകാരണം വർഷങ്ങളോളം കൃഷിയില്ലാതിരുന്ന മുട്ടത്തുമൂല ചിറ, താഴത്തുവയൽ ഏലായിൽ 2021-ലാണ് വീണ്ടും നെൽകൃഷി ആരംഭിച്ചത്. തരിശുകിടന്നിരുന്ന മണ്ണടി മുട്ടത്തുമൂല ചിറയിലെ നൂറ് ഹെക്ടർ സ്ഥലത്തെ കൃഷിയെ കതിരണിയിക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 2.18 കോടിയുടെ പദ്ധതികളാണ് നടന്നത്. തോട് നവീകരണം, കൃഷിയിടങ്ങളിലെ കുളം, തോട്, കൈത്തോടുകൾ എന്നിവ പദ്ധതി ഉപയോഗിച്ച് നവീകരിച്ചതോടെ വെള്ളക്കെട്ട് ഒഴിവായി. To advertise here, ഇതിനുശേഷം ഒട്ടേറെ കർഷകർ ഏലകളിൽ കൃഷിയിറക്കി. എന്നാൽ, അടുത്തിടെയായി പന്നിശല്യം രൂക്ഷമായതോടെ കർഷകർ കൃഷി അവസാനിപ്പിക്കാനുള്ള അലോചനയിലാണ്. വലിയ വെല്ലുവിളി :പതിവായി കൃഷികൾ നശിപ്പിക്കുന്ന പന്നികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് അടുപ്പിച്ച് ഷൂട്ടർമാരുടെ തോക്കുകൾ ജില്ലാ ഭരണകൂടം ഹാജരാക്കാൻ പറഞ്ഞതനുസരിച്ച് തോക്കുകൾ ഏൽപ്പിച്ചിരിക്കുകയാണ്. പന്നി ശല്യത്തിന്റെ ഗൗരവം ജില്ലാ കളക്ടർക്ക് ബോധ്യപ്പെടുത്തി ഷൂട്ടർമാരെ എത്തിക്കാനുള്ള നടപടികൾ എടുക്കും. കെ. അനിൽകുമാർ കടമ്പനാട് ഗ്രാമപ്പഞ്ചായത്തംഗം Published: 17 Mar 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ണടിയിൽ പന്നികൾനെൽകൃഷി നശിപ്പിക്കുന്നു — Mathrubhumi | Bo… | Boolokam