പാലത്തിന് കൈവരിയില്ലാത്തത് ഭീഷണി To advertise here, നന്മണ്ട : മണ്ണാത്തിക്കടവ് പാലത്തിന് കൈവരിയില്ലാത്തത് യാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നു. കോഴിക്കോട്- ബാലുശ്ശേരി പാതയിലാണ് കൈവരിയില്ലാത്ത മണ്ണാത്തിക്കടവ് തോടിന് കുറുകെയുള്ള പാലം. കാലവർഷമായാൽ നിറഞ്ഞൊഴുകുന്ന തോടായിട്ടുപോലും പൊതുമരാമത്ത് വകുപ്പ് പാലത്തിന് കൈവരി നിർമിക്കുന്നകാര്യത്തിൽ ഉദാസീനത കാട്ടുന്നതായി നാട്ടുകാർ പറയുന്നു. കോഴിക്കോട്-ബാലുശ്ശേരി പാത വികസനത്തിന്റെ ഭാഗമായി കാക്കൂർ പാലം പൊളിച്ചുമാറ്റി വീതികൂട്ടിയിട്ടുണ്ട്. ഇനി നന്മണ്ട 12-ലെ കല്ലാരം കെട്ട് പാലവും മണ്ണാത്തിക്കടവ് പാലവുമാണ് പൊളിച്ചുമാറ്റി പുതിയത് പണിയേണ്ടത്. മണ്ണാത്തിക്കടവ് പാലത്തിന് മുകളിൽനിന്ന് ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. Published: 17 Mar 2026, 04:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മണ്ണാത്തിക്കടവ് പാലത്തിന് കൈവരി വേണമെന്ന് പ്രദേശവാസികൾ
M
MathrubhumiSource Link
about 2 months ago