ചോറോട്ടൂരിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്നു To advertise here, മനിശ്ശീരി : മൂന്നുവർഷമായി ‘കണ്ടെത്താനാവാതിരുന്ന’ ചോറോട്ടൂരിലെ കുടിവെള്ളശൃംഖലയിലെ വാൾവ് ഒടുവിൽ ജല അതോറിറ്റി അധികൃതർ കണ്ടെത്തി പാലക്കാട് പ്രോജക്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ, മാറ്റിസ്ഥാപിച്ചു. റോഡ് നവീകരണത്തിനിടെ മണ്ണിനടിയിലായ വാൾവാണ് കണ്ടെത്തി മാറ്റിസ്ഥാപിച്ചത്. കുടിവെള്ളപൈപ്പുണ്ടെങ്കിലും വെള്ളമില്ലെന്നതായിരുന്നു മൂന്നുവർഷത്തോളമായി ചോറോട്ടൂർപ്രദേശത്തെ പലഭാഗത്തെയും വീടുകളിലെ സ്ഥിതി. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ പൂർത്തിയായ ഭാഗത്തെ ജനങ്ങൾക്കാണ് കുടിവെള്ളമെത്താത്തത്. കുടിവെള്ളവിതരണത്തിന്റെ വാൽവ് കണ്ടെത്താൻ കഴിയാത്തതായിരുന്നു ഒരു കാരണമായി അധികൃതർ പറഞ്ഞത്. വേനലായാൽ ടാങ്കറിൽ കൊണ്ടുവരുന്ന കുടിവെള്ളമായിരുന്നു ചോറോട്ടുകാർക്ക് ആശ്രയം. കുടിവെള്ളവിതരണം തുടങ്ങിയിട്ടും ചോറോട്ടൂരിൽ പലഭാഗത്തും കുടിവെള്ളം മാത്രം എത്തിയിരുന്നില്ല. തുടർന്ന്, വെള്ളമെത്താത്ത ഭാഗങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ്, വാൽവ് കണ്ടെത്താനാകുന്നില്ലെന്ന മറുപടി പറഞ്ഞത്. ചോറോട്ടൂർ കാവിനുസമീപമുള്ള കുംഭാരൻകോളനി പ്രദേശത്ത് നടത്തിയ പരിശോധനയിൽ വെള്ളത്തിന്റെ ശക്തിക്കുറവ് പ്രശ്നമാണെന്ന് കണ്ടെത്തി. ഇതോടെ ഈ ഭാഗത്ത് പുതിയ വാൾവ് സ്ഥാപിക്കാനും തീരുമാനിച്ചു. അടുത്തദിവസം കുടിവെള്ളം വിതരണംചെയ്ത് പരിശോധിക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ഇതിനുപുറമേ ബാക്കി കണക്ഷൻ കൊടുക്കേണ്ട ഭാഗങ്ങളിലേക്ക് കണക്ഷൻ നൽകിത്തുടങ്ങി. Published: 25 Mar 2026, 02:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
