Lifestyle Desk Last Updated: 08 April 2026, 03:32 PM IST മൂന്നാം തവണയാണ് താൻ കൊടകിലെത്തുന്നതെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും | Photo: PTI ഫെ ബ്രുവരിയിലാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പുരിലെ ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഇതിന് ശേഷം ഹൈദരാബാദിൽ റിസപ്ഷനുമുണ്ടായിരുന്നു. ഇപ്പോഴിതാ രശ്മികയുടെ ജന്മനാടായ കൊടകിലും റിസപ്ഷനൊരുക്കിയിരിക്കുകയാണ് താരദമ്പതിമാർ. ഞായറാഴ്ച രശ്മികയുടെ 30-ാം പിറന്നാൾ ആഘോഷിച്ച ശേഷമാണ് ഇരുവരും റിസപ്ഷനെത്തിയത്. റിസപ്ഷനിൽ വിജയ് ദേവരകൊണ്ടയും രശ്മികയും പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്. To advertise here, 'ഞാൻ മണ്ണിന്റെ മകളാണ്. കൊടവ ജനങ്ങളുടെ സ്‌നേഹം എല്ലായ്‌പ്പോഴും സവിശേഷമാണ്. എന്റെ വിവാഹത്തിന് ശേഷം എന്റെ ജന്മനാട്ടിലേക്ക് തിരികെ വരുന്നത് എനിക്ക് അതിയായ സന്തോഷമേകുന്നു. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒന്നിച്ച് ഇത് ആഘോഷിക്കുന്നത് എന്റെ ഭാഗ്യമാണ്. വിജയ്‌യും കൊടവ സംസ്‌കാരത്തെ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. എല്ലാവരും ഇതുപോലെ ഞങ്ങൾക്കുമേൽ അനുഗ്രഹം ചൊരിയുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -രശ്മിക പറഞ്ഞു. കൊടവ ഭാഷയിൽ സംസാരിച്ച് തുടങ്ങിയ വിജയ് ദേവരകൊണ്ട പിന്നീട് ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഇത് മൂന്നാം തവണയാണ് താൻ കൊടകിലെത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രശ്മികയെ പരിചയപ്പെടും മുമ്പാണ് ആദ്യതവണ ഇവിടെ വന്നത്. രണ്ടാമത് വന്നത് രശ്മികയുടെ കുട്ടിക്കാലവും കൊടകിലെ ജീവിതവും അടുത്തറിയാനാണ്. 'എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടപ്പെട്ടു. മനോഹരമായ സ്ഥലമാണിത്. ഇവിടെയുള്ള സ്ത്രീകൾ അതിസുന്ദരികളാണ്. രശ്മികയെ പരിചയപ്പെടും മുമ്പ് തന്നെ എനിക്ക് അങ്ങനെ തോന്നിയിരുന്നു. കൂർഗി വനിതകൾ സുന്ദരികളാണ്. അതിലൊരാളെയാണ് ഞാൻ വിവാഹം ചെയ്തത്. ഞാൻ വളരെ സന്തോഷവാനാണ്.' -വിജയ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. അന്ന് ഇക്കാര്യം വാർത്തകളിൽ നിറഞ്ഞിരുന്നെങ്കിലും ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് രണ്ടുപേരുടേയും കൈവിരലുകളിൽ വിവാഹനിശ്ചയത്തോടനുബന്ധിച്ച് ധരിച്ച മോതിരം ദൃശ്യമായതോടെ വാർത്തകൾ ശരിയാണെന്ന് തെളിഞ്ഞു. 2018-ൽ പുറത്തിറങ്ങിയ ഗീതാഗോവിന്ദം, 2019-ൽ പുറത്തിറങ്ങിയ ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിൽ വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും ഒന്നിച്ച് അഭിനയിച്ചിരുന്നു. Content Highlights: Following their grand February wedding in Udaipur and a reception in Hyderabad, celebrity couple Vijay Deverakonda and Rashmika Mandanna hosted a special homecoming reception in Kodagu. Celebrating alongside Rashmika's 30th birthday, the duo shared heartfelt messages. Vijay won hearts by speaking in Kodava and praising the beauty and culture of Coorgi women, while Rashmika expressed her pride in being a "daughter of the soil." Published: 08 Apr 2026, 03:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മണ്ണിന്റെ മകളാണ് താനെന്ന് രശ്മിക; കൊടകിലെ റിസപ്ഷനിൽ കൂർഗ് സ്ത്രീകളെ പുകഴ്ത്തി വിജയ് ദേവരകൊണ്ട
M
MathrubhumiSource Link
about 1 month ago