മണർകാട് പള്ളിയിൽ സ്നേഹദീപ്തി സമാപനവും നോമ്പുകാല കൺവെൻഷനും

മണർകാട് പള്ളിയിൽ സ്നേഹദീപ്തി സമാപനവും നോമ്പുകാല കൺവെൻഷനും

M
MathrubhumiSource Link
മണർകാട് : മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നോമ്പുകാല കൺവെൻഷനും സ്നേഹദീപ്തി സമാപനവും തുടങ്ങി. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധകരകളിൽ നടത്തപ്പെട്ട സ്നേഹദീപ്തി പ്രാർഥനാ സംഗമങ്ങളുടെ സമാപനമാണ് കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാനമസ്‌കാരവും, 6.30-ന് ഗാനശുശ്രൂഷയും ഉണ്ട്. To advertise here, തൃശ്ശൂർ ഭാദ്രാസന മെത്രാപ്പോലീത്താ ഡോ. കുറിയാക്കോസ് മോർ ക്ലീമ്മിസ് ഉദ്ഘാടനം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച 7.00 -ന് ഫാ സനോജ് കുര്യൻ കരോട്ടെക്കുറ്റ് സന്ദേശം നൽകും. ഫാ. ഷിബു ചെറിയാൻ കൂളിയാട്ട് വചനശുശ്രൂഷ നടത്തും. വ്യാഴാഴ്ച 7.00-ന് ഫാ ലിറ്റു റ്റി ജേക്കബ് തണ്ടാശേരിൽ സന്ദേശം നൽകും. ഫാ. ബിജു മത്തായി പണിയ്ക്കകുടി വചനശുശ്രൂഷ നടത്തും. ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ ഇ.വി. കുറിയാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.ഐ. സ്കറിയാച്ചൻ പള്ളത്ത്, തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ നേതൃത്വം നൽകും. Published: 25 Mar 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണർകാട് പള്ളിയിൽ സ്നേഹദീപ്തി സമാപനവും നോമ്പുകാല കൺവെൻഷനും —… | Boolokam