മതസൗഹാർദമാതൃകയായി വെളിനല്ലൂർ രോഹിണി ഉത്സവം

മതസൗഹാർദമാതൃകയായി വെളിനല്ലൂർ രോഹിണി ഉത്സവം

M
MathrubhumiSource Link
ഓയൂർ :നൂറ്റാണ്ടുകളായി വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിലെ ഇണ്ടളയപ്പൻ ക്ഷേത്രത്തിൽ രോഹിണി ഉത്സവം മതസൗഹാർദമാതൃക തുടരുന്നത് നാടിന് അഭിമാനമായി. രോഹിണി ഉത്സവത്തിന്റെ ഭാഗമായി ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ആചാരത്തിന്റെ ഭാഗമായി ക്ഷേത്രദർശനം കഴിഞ്ഞ് ഭക്തജനങ്ങൾ ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്കു മടങ്ങി. ഹിന്ദുമതത്തിലെ വിവിധ സമുദായങ്ങൾ ക്ഷേത്രോത്സവത്തിനു തുടർന്നുവരുന്ന ആചാരങ്ങളോടൊപ്പം ക്ഷേത്രത്തിനു മുന്നിലെ മലഞ്ചുഴിക്കടവിൽ മുസ്‌ലിം സമുദായാംഗങ്ങൾ നടത്തുന്ന മത്സ്യക്കച്ചവടം ഏറെ വ്യത്യസ്തമാണ്. ക്ഷേത്രത്തിലെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് മത്സ്യക്കച്ചവടം നടക്കുന്നത്. To advertise here, ക്ഷേത്രദർശനം കഴിഞ്ഞ് ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിൽ കൊണ്ടുപോകുന്നതും രോഹിണിദിനത്തിലെ പ്രധാന ആചാരമാണ്. പുലർച്ചെ നാലുമുതൽ ഭക്തരുടെ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ ആലുംമൂട് ജങ്‌ഷനിൽനിന്നു ക്ഷേത്രമൈതാനംവരെ കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ കച്ചവടം അവസാനിച്ചു.ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. രോഹിണി ഉത്സവത്തിന്റെ ഭാഗമായി കാളവയൽ തെക്കേ വയൽവാണിഭം നടന്നു. ഉരുക്കളുടെ കച്ചവടവും നടന്നു. Published: 25 Mar 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മതസൗഹാർദമാതൃകയായി വെളിനല്ലൂർ രോഹിണി ഉത്സവം — Mathrubhumi |… | Boolokam