മതാചാരങ്ങൾ അംഗീകരിക്കാൻ മതേതര ജഡ്ജി ബാധ്യസ്ഥൻ- സുപ്രീം കോടതിയിൽ ദേവസ്വംബോർഡ്

മതാചാരങ്ങൾ അംഗീകരിക്കാൻ മതേതര ജഡ്ജി ബാധ്യസ്ഥൻ- സുപ്രീം കോടതിയിൽ ദേവസ്വംബോർഡ്

M
MathrubhumiSource Link
ന്യൂഡൽഹി: ശബരിമലയിൽ ലിംഗ വിവേചനം ഉണ്ടെന്നും, ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നുമുള്ള വാദം തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ വിലക്കില്ല. പത്ത് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്കും, അമ്പത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത വാദങ്ങളിൽ ചൂണ്ടിക്കാട്ടി. പത്തിനും, അമ്പതിനും ഇടയിൽ പ്രായമുള്ള യുവതികൾക്ക് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് ക്ഷേത്രത്തിന്റെ ആചാരങ്ങളുമായി ബന്ധമുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. To advertise here, ആചാരങ്ങൾ വിശദീകരിക്കാൻ രാജ്യാന്തര പ്രബന്ധവും, ഗവേഷണ ലേഖനവും ശബരിമല യുവതീപ്രവേശന വിലക്ക് ന്യായീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ ഉദ്ദരിച്ചിരിക്കുന്നത് രാജ്യാന്തര പ്രബന്ധവും, ഗവേഷണ ലേഖനവുമാണ്. കാനഡയിലുള്ള ഒട്ടാവോയിലെ കാർലറ്റൺ സർവ്വകലാശാലയിലെ ഡിപ്പാർട്‌മെന്റ് ഓഫ് സോഷ്യോളജി ആൻഡ് അന്ത്രപ്പോളജിയിലെ ഒരു ഗവേഷണ പ്രബന്ധം ആണ് ഇതിൽ ഒന്ന്. 1987 ൽ രാധിക ശേഖർ സമർപ്പിച്ച പ്രബന്ധത്തിലെ ചില ഭാഗങ്ങൾ ആണ് ദേവസ്വം ബോർഡിന്റെ വാദങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 2003 ൽ റോയൽ അന്ത്രപ്പോളജികൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനവും ബോർഡ് ഉദ്ധരിക്കുന്നുണ്ട്. വിദേശികളായ മൂന്ന് ഗവേഷകരാണ് ശബരിമലയെ സംബന്ധിച്ച ഈ ഗവേഷണ ലേഖനം തയ്യാറാക്കിയത്. ഇവ രണ്ടിലും യുവതി പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്നാണ് വിശദീകരിച്ചിരിക്കുന്നത്. 'മതാചാരങ്ങൾ അംഗീകരിക്കാൻ മതേതര ജഡ്ജി ബാധ്യസ്ഥൻ' മത വിശ്വാസങ്ങളും, മതാചാരങ്ങളും ഒരു മതത്തിന്റെ ഭാഗമാണോയെന്ന് തീരുമാനിക്കാൻ മാത്രമാണ് കോടതിക്ക് അവകാശമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മത വിശ്വാസങ്ങളും, മതാചാരങ്ങളും അംഗീകരിക്കാൻ മതേതര ജഡ്ജി ബാധ്യസ്ഥനാണ്. ആ വിശ്വാസത്തിൽ വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം അടിവരയിടുന്നതിനായി ജസ്റ്റിസ് ഇന്ദു മൽഹോത്ര എഴുതിയ ഭിന്ന വിധിയും ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്. മതപരമായ ആചാരങ്ങളുടെ ജുഡീഷ്യൽ പരിശോധന പാടില്ലെന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയിരുന്നത്. ഒരു ആരാധനാരീതിയുമായി ബന്ധപ്പെട്ട് കോടതി അതിന്റെ ധാർമ്മികതയെയോ യുക്തിയെയോ കുറിച്ചുള്ള ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്. അങ്ങനെ ചെയ്യുന്നത് വിശ്വാസത്തിനും വിശ്വാസങ്ങൾക്കും അനുസൃതമായി മതം ആചരിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുമെന്നും കോടതികളുടെ പരിധിക്ക് പുറത്തുള്ള മതം, വിശ്വാസം, വിശ്വാസങ്ങൾ എന്നിവയെ യുക്തിസഹമാക്കുന്നതിന് തുല്യമാണെന്നുമുള്ള ഇന്ദു മൽഹോത്രയുടെ നിലപാടാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ എഴുതി നൽകിയിരിക്കുന്ന വാദത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മതാചാരങ്ങൾ അംഗീകരിക്കാൻ മതേതര ജഡ്ജി ബാധ്യസ്ഥൻ- സുപ്രീം കോടത… | Boolokam