ചങ്ങനാശ്ശേരി : മതുമൂല-കുറ്റിശ്ശേരിക്കടവ് റോഡ് ഗതാഗതയോഗ്യമല്ല. റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി കുഴികളായി. ചില ഭാഗങ്ങളിൽ റോഡിനു വീതി കുറവാണ്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ എതിർവശത്ത് നിന്ന് വരുന്ന ചെറിയ വണ്ടികൾപോലും കടന്നുപോകാൻ ബുദ്ധിമുട്ടാണ്. വാഴപ്പള്ളി ഭാഗത്തുള്ള റോഡിലെ വളവുകളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻപോലും പ്രയാസമാണ്. അതുകൊണ്ടുതന്നെ മിക്കവാറും സമയങ്ങളിൽ ഗതാഗത തടസ്സം ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം കുറ്റിശ്ശേരിക്കടവിൽനിന്ന് നെല്ലുമായി വരുകയായിരുന്ന ലോറി വളവിൽ തിരിയാനാകാതെ ഒരു മണിക്കൂറോളം വഴിയിൽ കിടന്നു. സ്‌കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത് നാട്ടുകാരെ ഏറെ വലച്ചു. എത്രയും വേഗം കുറ്റിശ്ശേരിക്കടവ് റോഡിലെ യാത്രാ ദുരിതത്തിനു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. To advertise here, Published: 25 Mar 2026, 02:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മതുമൂല-കുറ്റിശ്ശേരിക്കടവ് റോഡ് എന്ന് നന്നാക്കും
M
MathrubhumiSource Link
about 2 months ago