സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബിയുടേതെന്ന പേരിൽ ഒരു വിവാദ പ്രസ്താവന പോസ്റ്റർ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "മതേതരത്വം സംരക്ഷിക്കാൻ ഹിന്ദുക്കളെ ഇതര മതസ്ഥരുമായി കല്യാണം കഴിപ്പിക്കുക എന്ന ഉത്തരവാദിത്തം പാർട്ടിക്ക് ഉണ്ട്, അപ്പോൾ സാങ്കേതികത്വം നോക്കാനാവില്ല" എന്ന് എം.എ. ബേബി പറഞ്ഞതായാണ് പോസ്റ്ററിൽ അവകാശപ്പെടുന്നത്. കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തെ തുടർന്നുള്ള വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ സന്ദേശം വൈറലായിരിക്കുന്നത്. To advertise here, എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് വസ്തുതാ പരിശോധനയിൽ വ്യക്തമായി. പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട്. അന്വേഷണം എം.എ. ബേബി വാർത്താ, സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയിട്ടില്ല. ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തിയിരുന്നെങ്കിൽ അത് ഉറപ്പായും വാർത്തയായെനെ. എന്നാൽ അത്തരത്തിലുളള വിശ്വസനീയമായ റിപ്പോർട്ടകളൊന്നുമില്ല. ഒരു രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ വിവാഹം പോലുള്ള വ്യക്തിപരമായ വിഷയങ്ങളിൽ അദ്ദേഹം ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തും എന്നത് വിശ്വസനീയമല്ല. പ്രചരിക്കുന്ന സന്ദേശം വ്യാജാമാകാമെന്ന സൂചനയാണിത്. മാത്രമല്ല, തീവ്രവലതുപക്ഷ ഹാൻറിലുകളിലാണ് ഈ പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നത്. ഈ വിഷയത്തിൽ എം.എ ബേബിയുടെ പ്രതികരണം തേടി. ഇങ്ങനെയൊരു പരാമർശം താൻ നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് വ്യക്തമാക്കി. വാസ്തവം ഇത് വ്യാജപ്രചാരണമാണ്. എം.എ. ബേബി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. Content Highlights: The viral social media poster attributed to MA Baby is completely fabricated., No credible media reports or official statements exist to support the viral claim., MA Baby personally confirmed to fact-checkers that the statement is fake., The misinformation is primarily being spread by extreme right-wing social media handles. Published: 21 Apr 2026, 05:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മതേതരത്വം സംരക്ഷിക്കാൻ ഹിന്ദുക്കളെ ഇതരമതസ്ഥരുമായി കല്യാണം കഴിപ്പിക്കണമെന്ന് ബേബി പറഞ്ഞോ? |Fact Check
M
MathrubhumiSource Link
19 days ago