മത്സരത്തിന് ക്ഷണിച്ചില്ല: നേതാവ് ട്രാക്ടർകൊണ്ട് പിച്ച് ഉഴുതുമറിച്ചു

മത്സരത്തിന് ക്ഷണിച്ചില്ല: നേതാവ് ട്രാക്ടർകൊണ്ട് പിച്ച് ഉഴുതുമറിച്ചു

സംഭവം ജൽഗാവ് ജില്ലയിലെ ധരൻഗാവിൽ To advertise here, മുംബൈ : ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനൽ ആവേശകരമായി പുരോഗമിക്കുമ്പോൾ യുവാവ് ട്രാക്ടർ ഓടിച്ച് പിച്ച് ഉഴുതുമറിച്ചു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലാണ് ഈവിധത്തിൽ കലാശിച്ചത്. ക്രിക്കറ്റ് മത്സരത്തിലേക്ക് ക്ഷണിക്കാത്തതിൽ കുപിതനായ ഒരു പ്രാദേശിക രാഷ്ട്രീയനേതാവ് ട്രാക്ടർ കയറ്റി പിച്ച് ഉഴുതുമറിക്കുകയായിരുന്നു. മുംബൈയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ധരൻഗാവിൽ നടന്ന എം.എൽ.എ. ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിനിടെയാണ് സംഭവം. ധരൻഗാവ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായിരുന്ന നേതാവ്, സംഘാടകർ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. ട്രാക്ടർ കളിക്കളത്തിലേക്ക് അതിവേഗം എത്തിയതോടെ സംഘാടകരും കാണികളും സ്തംഭിച്ചുപോയി. പിച്ച് നശിപ്പിച്ചശേഷം ട്രാക്ടറുമായി ഇയാൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മത്സരം ഉടനെ നിർത്തി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഘാടകർ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയസംപ്രേഷണത്തിനിടെ ട്രാക്ടർ വന്ന് പിച്ച് ഉഴുതുമറിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ അതിവേഗംപ്രചരിച്ചതോടെ വീഡിയോ കണ്ടവർ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. പോലീസ് നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. Published: 21 Apr 2026, 12:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്സരത്തിന് ക്ഷണിച്ചില്ല: നേതാവ് ട്രാക്ടർകൊണ്ട് പിച്ച് ഉഴുത… | Boolokam