മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഏറിവരുന്നു, CPM അടിത്തട്ടിൽ നിന്ന് തിരുത്തണം – പാലോളി മുഹമ്മദ് കുട്ടി

മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഏറിവരുന്നു, CPM അടിത്തട്ടിൽ നിന്ന് തിരുത്തണം – പാലോളി മുഹമ്മദ് കുട്ടി

M
MathrubhumiSource Link
ചളവറ (പാലക്കാട്): തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുള്ളവരുടെ എണ്ണം കമ്യൂണിസ്റ്റ് പാർട്ടിയിലും ഏറിവരികയാണെന്ന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി. അവസരംകിട്ടാതെ വരുമ്പോൾ പൊട്ടിത്തെറിക്കുന്നവരുടെ എണ്ണവും കൂടുന്നു. മറ്റു പാർട്ടികളിലെ അവസ്ഥ ഇതിനെക്കാൾ മോശമാണെങ്കിലും ആ ശൈലി കമ്യൂണിസ്റ്റ് പാർട്ടിയിൽ വരുന്നത് ആശാസ്യമല്ല. പാലക്കാട് ജില്ലയിലെ ചളവറ കയിലിയാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പാലോളി മുഹമ്മദ് കുട്ടി 'മാതൃഭൂമി'യോട് സംസാരിക്കയായിരുന്നു. To advertise here, എവിടെയാണ് തിരുത്തൽ വരുത്തേണ്ടത്? തിരുത്തലിന് മുൻകൈയെടുക്കേണ്ടത് പാർട്ടിയാണ്. പാർട്ടി അച്ചടക്കം കർശനമായി വീണ്ടെടുക്കണം. സംഘടനാരൂപത്തിൽ കുറെക്കൂടി കർക്കശ നിലപാട് സ്വീകരിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെ? പാർലമെന്ററി ജനാധിപത്യ വേദികളിൽ പങ്കെടുക്കാൻ തീരുമാനിച്ച കാലംമുതൽ പാർട്ടി പ്രവർത്തകർക്ക് സ്ഥാനമോഹങ്ങളും ഉണ്ട്. മുൻപ് ഓരോ പ്രശ്നം വരുമ്പോഴും സാഹചര്യം മാറുമ്പോഴും പാർട്ടി അണികൾക്ക് വ്യക്തമായി ക്ലാസെടുത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തുമായിരുന്നു. അതിൽ കുറവുവരുകയും പാർലമെന്ററി മോഹങ്ങൾ ഏറി വരുകയും ചെയ്തതോടെയാണ് ഇങ്ങനെ വിള്ളലുണ്ടായത്. പി.കെ. ശശിയിൽനിന്നും ഇത്തരം നീക്കം പ്രതീക്ഷിച്ചിരുന്നോ? അയാളൊരു പ്രത്യേക ടൈപ്പാണ്. പണ്ടൊന്നും ഇത്തരം മനോഭാവംവെച്ച് പാർട്ടിയിൽ ഒരാൾക്ക് നിലനിൽക്കാൻ കഴിയില്ലായിരുന്നു. അതിശക്തമായ വിമർശനം വരും. അത്തരം വിമർശനങ്ങളുടെ കുറവാണ് ഇത്തരക്കാരുടെ ഉയർച്ചയ്ക്ക് കാരണം. നേതാവായി ഒരാളെ ഉയർത്തിക്കാട്ടുന്ന രീതി മുൻപുണ്ടായിരുന്നോ? ഇല്ല, അതും മറ്റുപാർട്ടികളെ അനുകരിക്കുന്നതാണ്. അതിനും മാറ്റം വരണം. ക്യാപ്റ്റനെന്ന വിശേഷണം പിണറായിക്ക് ക്യാപ്റ്റൻ എന്ന് മറ്റുള്ളവരാണ് പേരിട്ടത്. ഒരു നിലപാടെടുത്താൽ ഉറച്ചുനിൽക്കുന്ന ആളാണ് അദ്ദേഹം. അതിന് ചിലപ്പോൾ ചില ദോഷങ്ങളൊക്കെയുണ്ടാകും. എന്നാൽ, അത്തരമൊരു പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്ന ആൾ അങ്ങനെ കർക്കശമായി നിലപാട് സ്വീകരിക്കുന്നതാണ് പ്രസ്ഥാനത്തിന് നല്ലത്. ശബരിമല സ്വർണക്കൊള്ള ഈ തിരഞ്ഞെടുപ്പിൽ ബാധിക്കുമോ? ശബരിമലവിഷയം എതിർപാർട്ടിക്കാർക്ക് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ പറയാൻ കഴിയില്ല. അവരുടെ ആളുകളാണ് അതിൽ ഉൾപ്പെട്ടവർ മുഴുവനും. ഇടതുമുന്നണി എത്രസീറ്റ് നേടും? ഇത്ര സീറ്റെന്ന് പറയുന്നില്ല. ഭരണവിരുദ്ധ വികാരമില്ല എന്നതാണ് ഇടതുമുന്നണിക്ക് മുതൽക്കൂട്ട്. കോൺഗ്രസും ബി.ജെ.പി.യും പലയിടങ്ങളിലും ഒറ്റക്കെട്ടാണ് എന്നതാണ് ഇത്തവണത്തെ പ്രതിസന്ധി. പാലക്കാട്ട് സി.പി.എം.-ബി.ജെ.പി. ഡീൽ എന്ന ആരോപണത്തെപ്പറ്റി പാലക്കാട്ട് ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. കോൺഗ്രസ് പുറകോട്ട് പോയിട്ടുമുണ്ട്. നമ്മൾ കയറിവരാൻ ശ്രമിക്കുകയാണ്. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ചപോലെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിച്ചത്. അദ്ദേഹത്തിന് പാർട്ടിവോട്ടുകളല്ലാതെയും സമാഹരിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. Content Highlights: Increased candidature aspirations within the Communist Party., Need for strict enforcement of party discipline., Criticism of adopting parliamentary-style political culture., Defense of Pinarayi Vijayan's leadership style., Assessment of electoral challenges in Palakkad. Published: 24 Mar 2026, 06:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്സരിക്കാൻ ആഗ്രഹിക്കുന്നവർ ഏറിവരുന്നു, CPM അടിത്തട്ടിൽ നിന… | Boolokam