പ്രകാശന്‍ പുതിയേട്ടി Last Updated: 14 March 2026, 04:55 AM IST ഒരു എഫ്.ബി.പോസ്റ്റ് വന്നെന്നു പറഞ്ഞു. അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അങ്ങനെയൊരു പോസ്റ്റുള്ളത് അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല. വി.ഡി സതീശന്‍ ന്യൂഡൽഹി: കെ. സുധാകരൻ എം.പി.യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം അറിയാതെയാണെന്നും കണ്ണൂരിൽ മത്സരിക്കുമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ സംസാരശൈലിയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. To advertise here, ഡൽഹിയിൽ സ്ഥാനാർഥി നിർണയചർച്ചയ്ക്കായെത്തിയ അദ്ദേഹം, സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു. എം.പി.മാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം ഹൈക്കമാൻഡ് ഇതുവരെ തങ്ങളെയാരെയും അറിയിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. സുധാകരനുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ല. വെറുതേ മാധ്യമങ്ങളുണ്ടാക്കുന്ന വിഷയം മാത്രമാണിത്. ഒരു എഫ്.ബി.പോസ്റ്റ് വന്നെന്നു പറഞ്ഞു. അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അങ്ങനെയൊരു പോസ്റ്റുള്ളത് അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല. ജി. സുധാകരന്റെ പ്രശ്‌നത്തെ മറികടക്കാൻ സി.പി.എം. നടത്തുന്ന പ്രചാരണമാണിത്.എം.പി.മാരെ മത്സരിപ്പിെേക്കണ്ടന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ കെ. സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം. 110 ശതമാനം കണ്ണൂരിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞല്ലോയെന്ന ചോദ്യത്തിന് നിങ്ങൾക്കദ്ദേഹത്തിന്റെ സ്വഭാവം അറിയാമല്ലോ! അദ്ദേഹത്തിന്റെ സംസാരരീതിയാണെന്നായിരുന്നു മറുപടി. സ്ഥാനാർഥിനിർണയം വൈകുകയാണെന്ന പ്രചാരണത്തെയും സതീശൻ തള്ളി. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളും മാർച്ച് ഒന്നിനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമെന്നതിനാൽ സ്ഥാനാർഥിപ്രഖ്യാപനവും വൈകിപ്പിക്കുകയാണ്. 24-48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് കോൺഗ്രസും യു.ഡി.എഫും സജ്ജമാണ്. ആദ്യ ഘട്ട സ്ഥാനാർഥിപ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഉണ്ടാകും. -വി.ഡി. സതീശൻ പറഞ്ഞു. Content Highlights: VD Satheesan clarifies K Sudhakaran was unaware of the controversial FB post., Dismisses rumors regarding internal friction over Kannur candidacy., Confirms Congress/UDF readiness for candidate announcement within 48 hours., States high command has not issued a final decision on MPs contesting. Published: 14 Mar 2026, 04:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മത്സരിക്കുമെന്ന് പറഞ്ഞത് സംസാരശൈലിമാത്രം;ഫെയ്‌സ്ബുക്ക്പോസ്റ്റ് സുധാകരൻ അറിയാതെയെന്ന് വി.ഡി.സതീശൻ
M
MathrubhumiSource Link
about 2 months ago