ചെറായി : കടലിലും കായലിലും മത്സ്യലഭ്യത കുറഞ്ഞതോടെ ചീനവല മേഖല പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അഴിമുഖവുമായി ബന്ധപ്പെട്ട ചീനവലകൾക്ക് ഭേദപ്പെട്ട രീതിയിൽ മത്സ്യം ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം വേണ്ടത്ര മത്സ്യം ലഭിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മുനമ്പം അഴിമുഖത്തുതന്നെ ദൃശ്യവിരുന്നൊരുക്കുന്ന ഈ ചീനവലകൾക്കും അവയുടെ സംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മൂന്നുമുതൽ ഏഴുലക്ഷം രൂപ വരെ മുതൽ മുടക്കിയാണ് പലരും ചീനവല ഒരുക്കിയിട്ടുള്ളത്. To advertise here, ഏറ്റവും ഗുണമേൻമയുള്ള തിരുത, കണമ്പ്, കട്‌ല എന്നിവ ഇവിടെ ലഭിക്കുമ്പോഴാണ് മത്സ്യമേഖലയ്ക്ക് ഉണർവുണ്ടായിരുന്നത്. ഇപ്പോൾ അതിൽ ഒന്നുപോലും ലഭിക്കുന്നില്ല. വല്ലപ്പോഴും ഒരെണ്ണം കിട്ടിയാലായി. അതേസമയം പുഴയിൽ എക്കൽമണ്ണ് അടിഞ്ഞുകൂടി മണൽപ്പരപ്പായതോടെ ചീനവല ഇടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ചീനവലത്തൊഴിലാളികൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. Published: 17 Mar 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മത്സ്യങ്ങൾ കുറഞ്ഞു കാഴ്ചവസ്തുവായി ചീനവലകൾ...
M
MathrubhumiSource Link
about 2 months ago