മത്സ്യത്തൊഴിലാളികളോട് ‘കടലോളം വോട്ട് ’ ചോദിച്ച് കളക്ടർ

മത്സ്യത്തൊഴിലാളികളോട് ‘കടലോളം വോട്ട് ’ ചോദിച്ച് കളക്ടർ

M
MathrubhumiSource Link
കാക്കനാട് : നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജില്ലയിൽ വോട്ടിങ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ തീരദേശത്ത് വേറിട്ട പ്രചാരണവുമായി ജില്ലാ ഭരണകൂടം. സ്വീപ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയും അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറും കാളമുക്ക് ഫിഷിങ് ഹാർബർ സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. To advertise here, ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. വോട്ടിങ് കേന്ദ്രങ്ങളുടെ കമ്മിഷനിങ്, പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം, പോളിങ് ബൂത്തുകളിലെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണ്. സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും 100 ശതമാനം കൈവരിച്ചതുപോലെ ഭരണഘടന നൽകുന്ന ഏറ്റവും വലിയ അവകാശമായ വോട്ടിങ്ങിലും 100 ശതമാനം കൈവരിക്കാൻ നമുക്ക് സാധിക്കണം. അതിനായി ഏപ്രിൽ 9-ന് എല്ലാവരും പോളിങ് ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം നിയോഗിക്കണമെന്നും കളക്ടർ പറഞ്ഞു. വോട്ടിങ് ബോധവത്കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. Published: 07 Apr 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്സ്യത്തൊഴിലാളികളോട് ‘കടലോളം വോട്ട് ’ ചോദിച്ച് കളക്ടർ — Ma… | Boolokam