മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടപ്രഹരമായി മണ്ണെണ്ണവില

മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടപ്രഹരമായി മണ്ണെണ്ണവില

മൂന്നാഴ്ചയ്ക്കിടെ ഉയർന്നത് 52.37 രൂപ To advertise here, ചേർത്തല : കടുത്ത ചൂടിൽ മത്സ്യലഭ്യത കുറഞ്ഞ് വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ട പ്രഹരമായി മണ്ണെണ്ണവില. മൂന്നാഴ്ചയ്ക്കിടെ 52.37 രൂപയാണ് ഉയർന്നത്. 50 ശതമാനത്തിനുംമേൽ മണ്ണെണ്ണവില ഉയർന്നതോടെ മിക്ക വള്ളങ്ങളും കരയിലായി. നിലവിലെ മണ്ണെണ്ണവില 155.37 രൂപയാണ്. 30,000-ലധികം വരുന്ന മത്സ്യത്തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. യുദ്ധത്തെത്തുടർന്നുള്ള ഇന്ധനപ്രതിസന്ധിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ മണ്ണെണ്ണവില ഉയർത്തിയത്. സംസ്ഥാനത്ത് 9.9 എച്ച്.പി.യുള്ള മോട്ടോറിന് സബ്സിഡിയിൽ (70-75 രൂപ നിരക്കിൽ) പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വിതരണം താളംതെറ്റിയിരിക്കുകയാണ്. വല്ലപ്പോഴും 50-60 ലിറ്ററേ ലഭിക്കുന്നുള്ളൂ. ഇതിനു പുറമേ പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണയ്ക്ക് മത്സ്യഫെഡ് 50 രൂപ സബ്സിഡി നൽകുന്നുണ്ട്. ഇത്‌ ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമാണ് പ്രയോജനപ്പെടുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം മുഴുവൻ തുകയും നൽകിയുള്ള മണ്ണെണ്ണയാണ് ഉപയോഗിക്കേണ്ടത്. വിവിധ വിഭാഗങ്ങളിലുള്ള വള്ളങ്ങൾക്ക് സാധാരണ കടലിലിറങ്ങാൻ 75-150 ലിറ്റർ മണ്ണെണ്ണ വരെയാണ് വേണ്ടിവരുന്നത്. ഇതിനു ചെലവായിരുന്ന 7,500-15,000 രൂപയെന്നത് ഇപ്പോൾ 11,000-22,000 രൂപയായാണ് ഉയർന്നത്. ജില്ലയിൽ വള്ളമടുപ്പിക്കാൻ ഹാർബറില്ലാത്തതിനാൽ വടക്കുള്ളവർ ചെല്ലാനത്തും കൊച്ചിയിലും വാഹനത്തിൽ വള്ളമെത്തിച്ചാണ് കടലിലിറക്കുന്നത്. തെക്കുനിന്നുള്ളവർ കായംകുളത്തും. കൂടുതൽ മത്സ്യം ലഭിച്ചാൽ മാത്രമേ ഇതിന്റെ ചെലവു മറികടക്കാൻ തൊഴിലാളിക്കു കഴിയൂ. Published: 18 Apr 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടപ്രഹരമായി മണ്ണെണ്ണവില — Mathrub… | Boolokam