മത്സ്യബന്ധന മേഖല സ്തംഭനത്തിലേക്ക്

മത്സ്യബന്ധന മേഖല സ്തംഭനത്തിലേക്ക്

M
MathrubhumiSource Link
പാചകവാതക ക്ഷാമം To advertise here, ചെറായി : പാചകവാതക ക്ഷാമം മൂലം മത്സ്യബന്ധന ബോട്ടുകൾ ഭാഗികമായി കരയിൽ കെട്ടിയതോടെ മുനമ്പം മത്സ്യബന്ധന മേഖല സ്തംഭനത്തിലേക്ക്. 40 ശതമാനത്തോളം ബോട്ടുകളും മത്സ്യബന്ധനത്തിന് പോകാതെ കരയിൽ കെട്ടിയിരിക്കുകയാണ്. ഏകദിന മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകളും പാചകവാതകം സ്റ്റോക്കുള്ള ഏതാനും ബഹുദിന മത്സ്യബന്ധന ബേട്ടുകളും മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നുള്ളൂ. മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകംചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെവന്നതോടുംകൂടെയാണ് ബോട്ടുകൾ പാചകവാതകത്തിലേക്ക് തിരിഞ്ഞത്. പാചകവാതകം കിട്ടാതെ വന്നതോടെ മത്സ്യമേഖലയിലെ മിക്ക ഹോട്ടലുകളും പൂട്ടി. പ്രതിസന്ധി മൂർച്ഛിച്ചതോടെ മത്സ്യമേഖലയിലുള്ള അതിഥിത്തൊഴിലാളികളും സ്ഥലംവിട്ടുതുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുബന്ധ മേഖലകളും സ്തംഭിക്കുമെന്നാണ് മത്സ്യ മേഖലയിലുള്ളവർ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യമേഖലയിലേക്ക് പ്രത്യേകം ക്വാട്ട അനുവദിച്ച് പാചകവാതകം എത്തിക്കണമെന്ന് മുനമ്പം ഫിഷിങ് ബോട്ട് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. Published: 16 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മത്സ്യബന്ധന മേഖല സ്തംഭനത്തിലേക്ക് — Mathrubhumi | Boolokam | Boolokam