മടങ്ങിയെത്തിയത് പരിശോധന നിലച്ചതിനു പിന്നാലെ To advertise here, പാറശ്ശാല : മാംസം ശേഖരിച്ചശേഷം മത്സ്യസംസ്കരണ കേന്ദ്രങ്ങളിൽനിന്ന് പുറന്തള്ളുന്ന മത്സ്യാവശിഷ്ടങ്ങൾ വീണ്ടും അതിർത്തിപ്രദേശത്തെ ചന്തകളിൽ വ്യാപകമായി വിൽപ്പനയ്ക്കെത്തിക്കുന്നു. ആറുമാസം മുൻപ് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ചെമ്പല്ലി മത്സ്യത്തിന്റെ അവശിഷ്ടം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. പിന്നാലെ ആരംഭിച്ച ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധനകൾ നിലച്ചു. അതിനുപിന്നാലെയാണ് വീണ്ടും ഇവ ചന്തകളിൽ എത്തിത്തുടങ്ങിയത്. കവലകളിലെ അനധികൃത മത്സ്യവിപണനകേന്ദ്രങ്ങളിലും ഇവ യഥേഷ്ടം വിറ്റഴിക്കുന്നുണ്ട് സംസ്ഥാന അതിർത്തിപ്രദേശത്തെ പ്രധാന മത്സ്യവിപണന ചന്തകളായ പുത്തൻകട, ഊരമ്പ്, പഴയ ഉച്ചക്കട, ചെറുവാരക്കോണം, ഉദിയൻകുളങ്ങര, ചെങ്കൽ ചന്തകൾ കേന്ദ്രീകരിച്ചാണ് ഇവ വിൽപ്പനയ്ക്കെത്തിക്കുന്നത്. തമിഴ്‌നാട്ടിലെ മത്സ്യസംസ്കരണ കേന്ദ്രങ്ങളിൽ വിദേശത്തേക്ക് കയറ്റി അയയ്ക്കാനായി ശേഖരിക്കുന്ന മത്സ്യങ്ങളിൽനിന്ന് മാംസം ശേഖരിച്ചശേഷം തലയുംമുള്ളുമടങ്ങുന്ന ഭാഗം പുറന്തള്ളുക ചെയ്യുകയാണ് പതിവ്. ഈ അവശിഷ്ടങ്ങൾ കുറഞ്ഞവിലയ്ക്ക് വാങ്ങി ചന്തകളിൽ എത്തിക്കാനായി പ്രത്യേകസംഘം അതിർത്തി പ്രദേശത്തുണ്ട്. വലിയ മത്സ്യങ്ങളുടെ തലയ്ക്കും മുള്ളിനും മത്സ്യച്ചന്തകളിൽ ആവശ്യക്കാരേറെയാണ്. വിലകൂടിയ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ ചന്തയിലെത്തുന്ന ഇവ പൊടുന്നനെ വിറ്റുപോകുമെന്നതിനാലും ലാഭം കൂടുതലായതിനാലും മത്സ്യക്കച്ചവടക്കാർക്കും ഇത് വിൽക്കാൻ താത്‌പര്യം കൂടുതലാണ്. തമിഴ്‌നാട്ടിലെ സംസ്‌കരണകേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച് അതിർത്തിപ്രദേശത്തെ പ്രധാന മത്സ്യ മൊത്തവിപണന കേന്ദ്രത്തിൽ എത്തിച്ചാണ് വിൽക്കുന്നത്. ഇവ കേടാകാതിരിക്കുന്നതിനായി ചേർക്കുന്ന രാസവസ്തുക്കളാണ് അപകടങ്ങൾക്കു കാരണമാകുന്നത്. മാസം നീക്കിയതിനാൽ ബാക്കിഭാഗത്താണ് കേടാകാതിരിക്കാനായുള്ള രാസവസ്തുക്കൾ തളിക്കുന്നത്. ഇതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. ആറു മാസങ്ങൾക്കു മുൻപ് ചെമ്പല്ലി മത്സ്യം ഭക്ഷിച്ച അറുപതോളം പേരാണ് ചികിത്സതേടിയെത്തിയത്. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ചന്തകളിൽനിന്ന് ചെമ്പല്ലി വാങ്ങിയവരാണ് ചികിത്സതേടിയെത്തിയത്. Published: 16 Mar 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മത്സ്യാവശിഷ്ടങ്ങൾ വീണ്ടും അതിർത്തിച്ചന്തകളിൽ
M
MathrubhumiSource Link
about 2 months ago