മ ദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരുണ്ടാകില്ല. മദ്യപാനം പലതരം അർബുദങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകാറുണ്ട്. എങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന്റെ ഭാഗമായും ശീലത്തിന്റെ ഭാഗമായുമൊക്കെ മദ്യപാനം കൂടെകൂട്ടുന്നവരുണ്ട്. സംഗതി ആരോഗ്യത്തിന് ഒട്ടും ഗുണംചെയ്യാത്ത കാര്യമാണെങ്കിലും മദ്യപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ആരോഗ്യാവസ്ഥ കൂടുതൽ താറുമാറാക്കില്ലെന്ന് പറയുകയാണ് ഗുരുഗ്രാമിൽ നിന്നുള്ള കാൻസർ രോഗവിദഗ്ധയായ ഡോ. വർതിക വിശ്വാനി. To advertise here, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റായ വർതിക ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാൻസർ രോഗവിദഗ്ധ എന്നനിലയ്ക്ക് നിങ്ങളോട് മദ്യപിക്കരുത് എന്നുപറഞ്ഞാൽ കേൾക്കില്ലെന്നറിയാം, പക്ഷേ അഞ്ചുകാര്യങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് തീരുമാനിക്കണമെന്ന് പറയുകയാണ് വർതിക. അതിലാദ്യത്തേത് മൂക്കറ്റം കുടിക്കുന്ന ശീലം ഒഴിവാക്കണമെന്നതാണ്. ചുരുങ്ങിയ സമയംകൊണ്ട് കൂടുതൽ മദ്യപിക്കുന്ന രീതിയാണിത്. ഇത് കരളിൽ അസറ്റാൽഡിഹൈഡ് എന്ന ടോക്സിക് ഉപോത്പന്നം രൂപപ്പെടാൻ കാരണമാകും. ഹാങ് ഓവറിനും കരളിന് മറ്റ് പ്രശ്നങ്ങൾക്കും ഇടയാക്കുന്ന ഇത് കാൻസറിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് വർതിക പറയുന്നു. ശരീരത്തിൽ അസറ്റാൽഡിഹൈഡിന്റെ അളവ് കൂടുന്നത് തലവേദന, ഛർദി, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, വിയർക്കൽ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും വർതിക പറയുന്നുണ്ട്. മദ്യപിക്കുന്നതിനൊപ്പം പുകവലിക്കാതിരിക്കണം എന്നതാണ് മറ്റൊന്ന്. മദ്യപാനമോ, പുകവലിയോ എത്ര കുറഞ്ഞ അളവിലായാലും ശരീരത്തിന് നല്ലതല്ല. അവ ഒരുമിച്ചു ചെയ്യുന്നത് കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്ക് വഴിവെക്കുമെന്നുമാണ് വർതിക പറയുന്നത്. പുകവലിയോടൊപ്പം അപകടകരമാണ് വേപ്പിങ് എന്നും വർതിക പറയുന്നുണ്ട്. ചിലർ തങ്ങൾ പുകവലിക്കാറില്ല, വേപ് ചെയ്യാറേയുള്ളുവെന്ന് പറയാറുണ്ട്. മദ്യപിക്കുമ്പോൾ പുകവലിക്കാതിരിക്കരുത് എന്നതുപോലെതന്നെ പ്രധാനമാണ് വേപ്പിങ്ങും. നറ്റൊന്ന് വെറുംവയറ്റിൽ മദ്യപിക്കരുത് എന്നതാണ്. വെറുംവയറ്റിൽ മദ്യപിക്കുമ്പോൾ ശരീരം മുഴുവനായി മദ്യത്തെ ആഗിരണം ചെയ്യുകയും അത് വേഗത്തിൽ ആരോഗ്യം തകരാറിലാക്കുകയും ചെയ്യും. ഇതുകൂടാതെ പലതരം മദ്യം മിക്സ് ചെയ്ത് ഉപയോഗിക്കരുത് എന്നതും പ്രധാനമാണെന്ന് വർതിക കൂട്ടിച്ചേർക്കുന്നു. രണ്ട് വ്യത്യസ്തതരം സ്പിരിറ്റ് മിക്സ് ചെയ്യുമ്പോൾ അളവിൽക്കൂടുതൽ മദ്യം ശരീരത്തിലെത്തുകയും ഇത് ശരീരത്തിൽ അസറ്റാൽഡിഹൈഡിന്റെ അളവ് കൂട്ടുകയും ചെയ്യുമെന്ന് വർതിക പറയുന്നു. Content Highlights: Why You Should Never Mix These 5 Habits While Drinking Alcohol Published: 05 Apr 2026, 04:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മദ്യപാനം നന്നല്ല, കുടിക്കുമ്പോൾ ശ്രദ്ധിക്കാൻ ഒരുപാടുണ്ട് കാര്യങ്ങളെന്ന് ഡോക്ടർ
M
MathrubhumiSource Link
about 1 month ago