മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചയാൾക്കെതിരേ വധശ്രമത്തിന് കേസ്

മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചയാൾക്കെതിരേ വധശ്രമത്തിന് കേസ്

M
MathrubhumiSource Link
പാലക്കാട്: ദേശീയപാതയിൽ മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ കാറിടിപ്പിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കോയമ്പത്തൂർ രാമനാഥപുരം സുങ്കം ബൈപ്പാസ് ആർ.ജി. നഗർ സ്വദേശി ബിജുവിനെതിരെയാണ് (48) പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തത്. To advertise here, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട് മെഡിക്കൽകോളേജിന് സമീപത്താണ് സംഭവം. കാർ പാലക്കാട്ടുനിന്ന് കോയമ്പത്തൂർഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് റോഡരികിൽ നിൽക്കയായിരുന്ന രണ്ടുപേരെ ഇടിച്ചത്. പല്ലശ്ശന സ്വദേശി നാരായണൻകുട്ടി, കാവിൽപ്പാട് സ്വദേശി സാജൻ എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സാജനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽകോളേജിലേക്ക്‌ മാറ്റി. ബിജു മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് അറസ്റ്റുചെയ്തത്. Content Highlights: Accused Biju (48) from Coimbatore arrested for drunk driving., Incident occurred near Palakkad Medical College., Two pedestrians injured; one moved to Thrissur Medical College., Police charged the accused with attempted murder. Published: 15 Mar 2026, 07:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മദ്യപിച്ച് കാറോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചയാൾക്കെതിരേ വധ… | Boolokam