മുംബൈ : മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മറുനാടൻ മലയാളികൾക്കായി മുംബൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്തണമെന്ന് വെസ്റ്റേൺ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. To advertise here, മധ്യവേനൽക്കാലത്ത് മാത്രമല്ല ക്രിസ്മസ് വേളയിലും ശബരിമല തീർഥാടന വേളയിലും ഓണത്തിനുമെല്ലാം മറുനാടൻ മലയാളികൾ രൂക്ഷമായ യാത്രകേശ്ലം നേരിടുന്നുണ്ട്. നേത്രാവതി കൂടാതെ സ്ഥിരമായ മറ്റൊരു തീവണ്ടി കൂടി മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഓടിക്കണമെന്ന് സംഘടന നിരന്തരമായി ആവശ്യപ്പെട്ടുവരുകയാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി തോമസ് സൈമൺ പറഞ്ഞു. കേരളത്തിലെ എം.പി. മാർ ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നില്ലെന്ന് സംഘടന വിമർശിച്ചു. മലയാളികളുടെ ഇടയിലെ അനൈക്യവും ആവേശം ചോർത്തികളയുന്നുവെന്നും സംഘടന എടുത്തുകാട്ടുന്നു. നേത്രാവതി കൂടാതെ ചില പ്രതിവാര തീവണ്ടികൾ മാത്രമാണ് മുംബൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. കോട്ടയം തിരുവല്ല വഴി പുതിയ സർവീസ് വേണമെന്നുള്ള ആവശ്യം അവഗണിക്കണപ്പെടുന്നതായും സംഘടന ചൂണ്ടിക്കാട്ടി. Published: 18 Mar 2026, 12:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മധ്യവേനൽ തിരക്ക്: കേരളത്തിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കണം
M
MathrubhumiSource Link
about 2 months ago