: ഹജർ മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഒരു ബോട്ട് സവാരിയും ഹൈക്കിങ്ങും നടത്താൻ താത്പര്യമുള്ളവർക്ക് അൽ ഹെഫൈയ്യ തടാകത്തിലെത്താം. അൽ ഹിയർ തുരങ്കത്തിന് ശേഷമുള്ള ഷാർജ - കൽബ റോഡിലാണ് (ഇ 102) തടാകം സ്ഥിതി ചെയ്യുന്നത്. To advertise here, വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്ന വിധം നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ വികസിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ തടാകം. 1,32,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഈ നിർമിതി കൽബയുടെ സൗന്ദര്യം വർധിപ്പിക്കുന്ന വിനോദ കേന്ദ്രമെന്നതിലുപരി പ്രധാന ജലസംഭരണി കൂടിയാണ്. മലയോര കാലാവസ്ഥയ്ക്ക് അനുയോജ്യമായ അത്യാധുനിക നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് 15.5 കോടി ഗാലൻ ശേഷിയുള്ള തടാകം നിർമിച്ചത്. തടാകത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരിക്കും ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനും സൗകര്യമുണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കാൻ തടാകത്തിന് ചുറ്റുമായി രണ്ടുവരി പാതയും നിർമിച്ചിട്ടുണ്ട്. സാഹസികപ്രിയരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് 11.7 കിലോമീറ്റർ നീളത്തിലുള്ള മൗണ്ടൻ ട്രയിലുകൾ. പരിചയസമ്പന്നർക്കും തുടക്കക്കാർക്കും അനുയോജ്യമായ നാല് പാതകളാണ് ഇവിടുള്ളത്. കുട്ടികൾക്കായുള്ള വിശാലമായ കളിസ്ഥലവും ഇവിടുത്തെ സവിശേഷതയാണ്. തടാകം, മലനിരകൾ, പൂന്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ അതിമനോഹര കാഴ്ച സമ്മാനിക്കുന്ന റസ്റ്റ് ഹൗസും ഇവിടുണ്ട്. വിശപ്പടക്കാൻ വിദേശ രുചികൾ വാഗ്ദാനം ചെയ്യുന്ന ഒരു റസ്റ്ററന്റും കഫേയും റസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്നുണ്ട്. ഇസ്‌ലാമിക ലൈബ്രറിയും സ്ത്രീകൾക്കായി പ്രത്യേക പ്രാർഥനാ ഹാളുമുള്ള ഒരു പള്ളിയും തടാകത്തിന്റെ ഭാഗമായുണ്ട്. ദിവസവും വൈകിട്ട് നാലുമണി മുതൽ പിറ്റേദിവസം പുലർച്ചെ ഒരുമണിവരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്. ബോട്ടിങ് ഉൾപ്പടെയുള്ള ജല കായിക വിനോദങ്ങൾക്ക് നിശ്ചിത നിരക്കുകൾ ബാധകമാണ്. Published: 20 Apr 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
