മനഃപൂർവം വാദികൾ മുറിച്ചുകടന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല; മുന്നറിയിപ്പുമായി ഒമാൻ ധനകാര്യസേവന അതോറിറ്റി

മനഃപൂർവം വാദികൾ മുറിച്ചുകടന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല; മുന്നറിയിപ്പുമായി ഒമാൻ ധനകാര്യസേവന അതോറിറ്റി

M
MathrubhumiSource Link
മസ്‌കറ്റ്: സമഗ്രവും തേർഡ്പാർട്ടി കവറേജും ഉൾപ്പെടുന്ന ഏകീകൃത മോട്ടോർ വാഹന ഇൻഷുറൻസ് പോളിസി പ്രകൃതിദുരന്തങ്ങളാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിരക്ഷ നൽകുന്നുവെന്ന് വ്യക്തമാക്കി ഒമാൻ. To advertise here, ഒമാനിലെ ധനകാര്യ സേവന അതോറിറ്റി (FSA) പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇത് സംബന്ധിച്ച വിശദീകരണം. ആലിപ്പഴ വർഷം, വാദികൾ, ശക്തമായ കാറ്റ്, ചുഴലിക്കാറ്റ് എന്നിവ മൂലമുള്ള നഷ്ടങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം, പോളിസി ഉടമകൾ ജീവനും വാഹനങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഒഴുകുന്ന വാദികൾ കടക്കുന്നത് പോലുള്ള അപകടകരമായ നടപടികൾ ഒഴിവാക്കണമെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഈ നിർദേശങ്ങൾ അവഗണിച്ച് മനഃപൂർവം അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രവേശിക്കുന്ന പക്ഷം നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടാനിടയുണ്ടെന്നും എഫ് എസ് എ വ്യക്തമാക്കി. കൂടാതെ, വാഹന ഉടമയുടെ അനാസ്ഥയോ മനഃപൂർവമുള്ള നടപടികളോ മൂലം വാദികളിൽ വാഹനത്തിന് കേടുപാടു സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒമാൻ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 49/8 പ്രകാരം, സ്വന്തം ജീവനും യാത്രക്കാരുടെയും മറ്റ് ആളുകളുടെയും ജീവനും അപകടത്തിലാക്കുന്ന വിധത്തിൽ ഡ്രൈവർ വാദികൾ കടക്കുകയാണെങ്കിൽ പരമാവധി മൂന്ന് മാസം വരെ തടവും 500 ഒമാനി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. Content Highlights: Comprehensive motor insurance covers damages from natural disasters like cyclones and floods., Negligence or intentional driving through wadis results in claim denial., Legal penalties up to 3 months jail and 500 OMR fine for crossing wadis., Policyholders must adhere to Royal Oman Police safety guidelines. Published: 24 Mar 2026, 10:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനഃപൂർവം വാദികൾ മുറിച്ചുകടന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല; മുന… | Boolokam