മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു

മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു

M
MathrubhumiSource Link
മനയ്ക്കച്ചിറ : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ 17-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു. സമാപനസമ്മേളനം എസ്.എൻ.ഡി.പി. യോഗം പന്തളം യൂണിയൻ സെക്രട്ടറി എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സർവചരാചരങ്ങളെയും ചേർത്തുപിടിച്ച് അവയ്ക്ക് ആത്മീയഅംശം പകുത്തുകൊടുക്കുന്ന ദർശനവും ഉദാത്തമായൊരു അഹിംസാ സിദ്ധാന്തവും ലോകത്തിന് നൽകിയത് ഗുരുദേവനാണെന്ന്‌ അദ്ദേഹം പറഞ്ഞു. To advertise here, സ്വാഗതസംഘം കൺവീനർ വി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. ശിവബോധാനന്ദസ്വാമി, യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ എസ്. രവീന്ദ്രൻ, ഉദയൻ പാറ്റൂർ, ഗോപൻ ആഞ്ഞിലിപ്ര, സുരേഷ് മുടിയൂർകോണം, ആർ. സനൽകുമാർ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ആനന്ദ്, സ്വാഗതസംഘം വർക്കിങ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, കൺവീനർ അഡ്വ. അനീഷ് വി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്യാം ടി. ചാത്തമല, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ കാവിലേത്ത്, യൂണിയൻ എംപ്ലോയീസ് ഫോറം കൺവീനർ എസ്. സന്തോഷ് കുമാർ, സൈബർസേന യൂണിയൻ ചെയർമാൻ സനോജ് കളത്തുങ്കൽമുറി, കൺവീനർ രജിത് രാജൻ, വൈദികയോഗം ചെയർമാൻ ഷാജി ശാന്തി, സ്വീകരണ കമ്മിറ്റി ചെയർമാൻ പ്രസാദ് കരിപ്പക്കുഴി തുടങ്ങിയവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു — Mathrubhumi | B… | Boolokam