മനസ്സിലെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവില്ല, പത്രസമ്മേളനത്തിലെ ബഹളങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

മനസ്സിലെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവില്ല, പത്രസമ്മേളനത്തിലെ ബഹളങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

M
MathrubhumiSource Link
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ചില മാധ്യമപ്രവർത്തകർ മനഃപൂർവം ബഹളമുണ്ടാക്കിയത് നിർഭാഗ്യകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ വക്രീകരിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പുതിയ തെളിവുകൂടിയാണിത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്ന രീതിയാണ് താൻ സ്വീകരിക്കാറുള്ളതെന്നും എന്നാൽ ചിലർ പ്രത്യേക അജൻഡയോടെ പെരുമാറുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. To advertise here, തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ ഏതാണ്ട് എല്ലാ ദിവസവും മാധ്യമങ്ങളെ കാണാറുണ്ട്. സാധാരണപോലെത്തന്നെ കഴിഞ്ഞദിവസവും സംസാരിച്ച് മടങ്ങിയപ്പോൾ, മറുപടി നൽകിയില്ലെന്നും ചില പ്രത്യേക ചാനലുകൾക്ക് മാത്രമേ അവസരം നൽകിയുള്ളൂ എന്നും പറഞ്ഞ് ചിലർ ബഹളമുണ്ടാക്കി. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരുടെ മനസ്സിലുള്ള ചോദ്യങ്ങൾക്കല്ല, മറിച്ച് തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. ഏത് ചോദ്യത്തിനും മറുപടി പറയുന്ന രീതിയാണ് തന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചില പ്രത്യേക മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മാത്രം മറുപടി നൽകിയെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. പിന്നാലെ തിരികെയെത്തി മനസ്സിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇക്കാര്യത്തിലാണ് ഇന്ന് കൂടുതൽ വിശദീകരണം നൽകിയത്. Content Highlights: Pinarayi Vijayan Slams Media Bias During Election Press Meet Published: 31 Mar 2026, 10:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനസ്സിലെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവില്ല, പത്രസമ്മേളനത്തില… | Boolokam