മനുഷ്യ റെക്കോഡുകൾ തകർത്ത് ചൈനീസ് റോബോട്ടുകൾ; ബെയ്ജിങ് മാരത്തണിൽ ചരിത്രനേട്ടം

മനുഷ്യ റെക്കോഡുകൾ തകർത്ത് ചൈനീസ് റോബോട്ടുകൾ; ബെയ്ജിങ് മാരത്തണിൽ ചരിത്രനേട്ടം

റോബോട്ടിക് സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ഇപ്പോഴിതാ, മനുഷ്യരെയും റോബോട്ടുകളെയും പങ്കെടുപ്പിച്ചുള്ള ബെയ്ജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തൺ ചരിത്രംകുറിച്ചിരിക്കുകയാണ്. ഏപ്രിൽ 19ന് നടന്ന മാരത്തണിൽ പങ്കെടുത്ത ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യരുടെ റെക്കോഡുകൾ തകർക്കുംവിധമാണ് മാരത്തണിൽ ഓടിയെത്തിയത്. To advertise here, സുരക്ഷയ്ക്കുവേണ്ടി മനുഷ്യ കായികതാരങ്ങൾക്കും റോബോട്ടുകൾക്കും വേണ്ടിയുള്ള ട്രാക്കുകൾ വേലികെട്ടിത്തിരിച്ചിരുന്നു. 21.1 കിലോമീറ്റർ ട്രാക്കിൽ ഏകദേശം 12,000 മനുഷ്യ ഓട്ടക്കാർക്കൊപ്പം നൂറിലധികം ഹ്യൂമനോയിഡ് റോബോട്ടുകളാണ് മാരത്തണിൽ പങ്കെടുത്തത്. ബെയ്​ജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണിൽ ഓടുന്ന റോബോട്ടുകൾPhoto by Pedro PARDO / AFP) ചൈനീസ് ടെക് കമ്പനിയായ ഓണർ (Honor) വികസിപ്പിച്ച 'ലൈറ്റ്നിങ്' എന്ന റോബോട്ടാണ് 50 മിനിറ്റ് 26 സെക്കൻഡിൽ 21.1 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി വിജയിയായത്. ജേക്കബ് കിപ്ലിമോ സ്ഥാപിച്ച 57:20 എന്ന മനുഷ്യ ലോകറെക്കോഡിനെക്കാൾ ഏകദേശം ഏഴ് മിനിറ്റ് വേഗത്തിലാണ് റോബോട്ട് ഓടിയെത്തിയത്. കഴിഞ്ഞവർഷം ആദ്യമായി സംഘടിപ്പിച്ച ബീജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണിൽ വിജയിയായ റോബോട്ട് രണ്ട് മണിക്കൂർ 40 മിനിറ്റിലേറെ സമയമെടുത്താണ് ഓട്ടം പൂർത്തിയാക്കിയത്. ഒന്നാംസ്ഥാനക്കാർ മാത്രമല്ല രണ്ടാമതും മൂന്നാമതും ഫിനിഷ് ചെയ്തതും ഓണറിന്റെ റോബോട്ടുകൾ തന്നെയാണ്. 51, 53 മിനിറ്റുകളിലാണ് ഇവ ഫിനിഷ് ചെയ്തത്. സാധാരണ സ്മാർട് ഫോണുകളിൽ ഉപയോഗിക്കാറുള്ള ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ ഓട്ടത്തിനിടയിൽ ചൂട് വർധിക്കുന്നത് നിയന്ത്രിക്കുന്നതിനായി റോബോട്ടുകളിൽ ഉപയോഗിച്ചിരുന്നു. കഴിഞ്ഞവർഷം ദൂരെനിന്ന് നിയന്ത്രിക്കപ്പെട്ട റോബോട്ടുകൾ മാത്രമാണ് മാരത്തണിൽ പങ്കെടുത്തിരുന്നത്. എന്നാൽ, ഈ വർഷത്തെ പരിപാടിയിൽ ഏകദേശം 40 ശതമാനം റോബോട്ടുകളും അതിലെ ഓൺബോർഡ് സെൻസറുകളും നിർമിതബുദ്ധിയും ഉപയോഗിച്ച് സ്വയംനിയന്ത്രിതമായാണ് പങ്കെടുത്തത്. ബെയ്​ജിങ് ഇ-ടൗൺ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തണിൽ ഓടുന്നതിനിടെ മറിഞ്ഞു വീണ റോബോട്ട് (Iori Sagisawa/Kyodo News via AP) അതേസമയം, ദൂരെനിന്ന് നിയന്ത്രണത്തോടെ മത്സരത്തിൽ പങ്കെടുത്ത ഓണറിന്റെതന്നെ മറ്റൊരു റോബോട്ടാണ് ഏറ്റവും വേഗത്തിൽ ഓടിയെത്തിയത്. 48 മിനിറ്റ് 19 സെക്കൻഡിൽ ഈ റോബോട്ട് മത്സരത്തിൽ ആദ്യം ഓടിയെത്തിയെങ്കിലും ഇത്തവണ ഓട്ടോണമസ് കഴിവുകളുള്ള റോബോട്ടുകൾക്കാണ് പ്രാധാന്യം നൽകിയതെന്നതിനാൽ വിജയിയായില്ല. വലിയ മുന്നേറ്റമുണ്ടായെങ്കിലും ഓട്ടമത്സരത്തിനിടെ പല റോബോട്ടുകളും തുടക്കത്തിൽതന്നെ വീഴുകയും ചിലർ വേലിയിൽ ഇടിച്ചുവീഴുകയുമെല്ലാം ചെയ്തിരുന്നു. എന്തായാലും റോബോട്ടിക് സാങ്കേതികവിദ്യയുടെ മുന്നേറ്റം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പരിപാടി. ഹ്യൂമനോയിഡ് റോബോട്ടുകളുടെ കായികക്ഷമത അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്യാധുനിക സെൻസറുകൾ, ചിപ്പുകൾ, നിർമിതബുദ്ധി എന്നിവയുടെ പിന്തുണയോടെയാണ് റോബോട്ടുകൾ ഈ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. + 1 ഇത്തരം പ്രകടനങ്ങൾ സാങ്കേതികമായി മികച്ചതാണെങ്കിലും അവ വ്യാവസായിക മേഖലയിലെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രാപ്തിയിൽ എത്തിയിട്ടില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൃത്യത, വഴക്കം, തത്സമയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് എന്നിവ ആവശ്യമായ സങ്കീർണമായ ജോലികൾ ചെയ്യാൻ കഴിയുന്ന വികസിത നിർമിത ബുദ്ധി സംവിധാനങ്ങൾ നിർമിക്കുന്നതിൽ ഇപ്പോഴും വലിയ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ യന്ത്രങ്ങളെക്കാൾ മികച്ചത് മനുഷ്യർതന്നെയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. എങ്കിലും, ഈ മേഖലയിൽ മുൻപന്തിയിലെത്താൻ ചൈന ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. രാജ്യത്തിന്റെ വിപുലമായ സാങ്കേതിക ലക്ഷ്യങ്ങളുടെയും അമേരിക്കയുമായുള്ള തന്ത്രപരമായ മത്സരത്തിന്റെയും ഭാഗമായി ഹ്യൂമനോയിഡ് റോബോട്ടിക്സ് രംഗത്ത് ചൈന വലിയതോതിൽ പണം നിക്ഷേപിക്കുന്നുണ്ട്. Content Highlights: In a historic feat for robotics, a Chinese humanoid robot named 'Lightning' completed a 21.1km half marathon in just 50 minutes and 26 seconds, significantly outpacing the human world record. Published: 19 Apr 2026, 02:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യ റെക്കോഡുകൾ തകർത്ത് ചൈനീസ് റോബോട്ടുകൾ; ബെയ്ജിങ് മാരത്… | Boolokam