മനുഷ്യന് എവിടെയും സഞ്ചരിക്കാം, രസം നുകരാം, അധികാരത്തിൽ തൊടുന്നതുവരെ മാത്രം -വി.ഷിനിലാൽ

മനുഷ്യന് എവിടെയും സഞ്ചരിക്കാം, രസം നുകരാം, അധികാരത്തിൽ തൊടുന്നതുവരെ മാത്രം -വി.ഷിനിലാൽ

M
MathrubhumiSource Link
കാഞ്ഞങ്ങാട് : ലോകത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കാഴ്ചകൾ കാണാനും രസം നുകരാനുമൊക്കെ ഏതൊരു മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. അതെല്ലാം അതതിടത്തെ അധികാരത്തിൽ തൊടുന്നതുവരെയാണെന്നുമാത്രം -എഴുത്തുകാരൻ വി.ഷിനിലാൽ പറഞ്ഞു. കാഞ്ഞങ്ങാട് മാതൃഭൂമി ബുക്സിൽ അദ്ദേഹത്തിന്റെ 'ലോക്കപ്പ്' എന്ന നോവലിനെ അധികരിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഷിനിലാൽ. To advertise here, അധികാരത്തിന്റെ അകത്തേക്ക് നോക്കിപ്പോയാൽ അവിടം മുതൽ ഏതൊരു മനുഷ്യനും അസ്വതന്ത്രനായി. ആ നിമിഷം മുതൽ എല്ലാ സൗന്ദര്യങ്ങളും അയാൾക്ക് അപ്രത്യക്ഷമാകും. കുറ്റംചെയ്തവർ മാത്രമല്ല ജയിലിൽ കിടക്കുന്നത്. ജയിലുകൾ സൃഷ്ടിച്ചവർക്കറിയാം നിരപരാധികൾക്കുകൂടി കിടക്കാനുള്ളതാണ് അതെന്ന്. ജയിൽ എന്നത് അധികാരികളുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. അടുത്തനിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനുഷ്യന്റെ മനസ്സിന് പോലും അറിയില്ല. വിചിത്രമായ ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനും. ഏതു പ്രായമായ മനുഷ്യന്റെയുള്ളിലും കുട്ടിയുടെ മനസ്സുണ്ട്. പുറത്തുപറയാൻ പോലും പറ്റാത്ത ആഗ്രഹങ്ങൾ ജനിക്കും മനസ്സിൽ. കോവിഡ് കാലത്ത് ലോകം ലോക്ഡൗണിലായപ്പോഴാണ് 'ലോക്കപ്പ്' എന്ന നോവലെഴുതുന്നതിലേക്ക് മനസ്സിനെ കൊണ്ടുപോയതെന്നും ഷിനിലാൽ പറഞ്ഞു. അധ്യാപകൻ അനീഷ് വേങ്ങാട്ട് മോഡറേറ്ററായി. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ അധ്യക്ഷനായി. ജി.ബി.വത്സലൻ, ജയൻ മാങ്ങാട്, എം.കെ.ഗോപകുമാർ, കെ.എ.പ്രമോദ്, കെ.പ്രഭാകരൻ, ദിവ്യാകൃഷ്ണ, മാതൃഭൂമി ബുക്സിലെ കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് വി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. Published: 22 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യന് എവിടെയും സഞ്ചരിക്കാം, രസം നുകരാം, അധികാരത്തിൽ തൊടു… | Boolokam