മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II വിക്ഷേപണം ഉടൻ

മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II വിക്ഷേപണം ഉടൻ

M
MathrubhumiSource Link
വാഷിങ്ടൺ: 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ. ഫ്ലോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകീട്ട് 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം. To advertise here, നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികൾ. ചാന്ദ്രഭ്രമണപഥം ചുറ്റി ഇവർ ഏപ്രിൽ പത്തോടെ ഭൂമിയിൽതിരിച്ചെത്തും. 2028-ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക. ഫെബ്രുവരിയിൽ പറന്നുയരാനാണ് ആദ്യംനിശ്ചയിച്ചിരുന്നത്. എന്നാൽ ഹൈഡ്രജൻ ഇന്ധന ചോർച്ച കാരണം ദൗത്യം വൈകി. ഈ ചോർച്ച പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷൻ ലൈൻ തടസ്സപ്പെട്ടത് കാരണം കഴിഞ്ഞ മാസം അവസാനം റോക്കറ്റ് അറ്റകുറ്റപ്പണികൾക്കായി ഹാങ്ങറിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതിന് ശേഷമാണ് SLS റോക്കറ്റ് വിക്ഷേപണ പാഡിലേക്ക് തിരിച്ചെത്തിയത്. Content Highlights: NASA is launching the Artemis II mission in 2026 to orbit the Moon., The crew includes Reid Wiseman, Victor Glover, Christina Koch, and Jeremy Hansen., This mission serves as a critical precursor for the 2028 human lunar landing., Astronauts are expected to return to Earth by mid-April 2026. Published: 02 Apr 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യൻ ചന്ദ്രനടുത്തേക്ക്; ആർട്ടെമിസ്-II വിക്ഷേപണം ഉടൻ — Ma… | Boolokam