മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കണം; മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വനംവകുപ്പ്

മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കണം; മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വനംവകുപ്പ്

വണ്ടിപ്പെരിയാർ (ഇടുക്കി): കേരളത്തിലെ വനാതിർത്തികളിൽ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ വനംവകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇക്കോ ഡിവലപ്മെന്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്ന മേഖലകളിലാകും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. To advertise here, മാസ്റ്റർ പ്ലാനിൽ വനാതിർത്തികളിലെ പരമ്പരാഗത കൃഷി പുനരുജ്ജീവനം, പരിസ്ഥിതി പുനഃസ്ഥാപനം തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടും. രണ്ടുമാസത്തിനുള്ളിൽ മാസ്റ്റർ പ്ലാൻ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങും. പദ്ധതികൾ * വനത്തിനുള്ളിൽ തരിശായിക്കിടക്കുന്ന സ്ഥലങ്ങളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കും. മൃഗങ്ങൾ സാധാരണ ഭക്ഷിക്കുന്ന വിളകളാകും എല്ലാം. * നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കും. * വനങ്ങളിൽ പുൽമേടുകൾ വെച്ചുപിടിപ്പിക്കും. * തോട്ടം മേഖലയിലെ കാടുപിടിച്ച സ്ഥലങ്ങളിലാണ് വനമിറങ്ങിവരുന്ന മൃഗങ്ങൾ തമ്പടിക്കുന്നത്. ഈ കാടുകൾ വെട്ടിത്തെളിക്കും. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാകും പ്രവൃത്തി. * സൗരോർജ തൂക്കുവേലി, ട്രഞ്ച് എന്നിവ ആവശ്യമുള്ളിടത്ത് നിർമിക്കും. * ഇതിനൊപ്പം, അന്യംനിന്നുപോയ കൃഷിരീതികൾ പുനരുജ്ജീവിപ്പിക്കും. ഈ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ കടന്നുവരാതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തീകരിക്കും. * വിവിധ വകുപ്പുകളുമായും ജില്ലാ ഭരണകൂടവുമായും ഒത്തൊരുമിച്ച് വിനോദസഞ്ചാരം ഉൾപ്പെടെയുള്ള മേഖലകൾ വികസിപ്പിക്കും. തൊഴിൽസാധ്യത വർധിപ്പിക്കും. * നാട്ടിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം. ഇനിയും കുറയും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഒരുപരിധിവരെ ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കിലോമീറ്ററുകളോളം സൗരോർജ തൂക്കുവേലി, ട്രഞ്ച്, സൗരോർജവേലികൾ തുടങ്ങിയവ നിർമിച്ചിട്ടുണ്ട്. മാസ്റ്റർപ്ലാൻ വരുന്നതോടുകൂടെ സംഘർഷങ്ങൾ വീണ്ടും കുറയും.-ഡോ. പ്രമോദ് ജി. കൃഷ്ണൻ (ചീഫ് വൈൽഡ് ലൈഫ് വാർഡൻ) Content Highlights: Implementation of a comprehensive 2026 master plan for forest border management., Restoration of fruit-bearing trees and grasslands within forest zones to keep wildlife contained., Collaboration with district administration to clear overgrown plantation areas., Expansion of solar fencing and trench infrastructure for village safety., Integration of eco-development and sustainable tourism to boost local employment. Published: 19 Apr 2026, 07:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കണം; മാസ്റ്റർ പ്ലാൻ തയ്യാറാക്… | Boolokam