മനുഷ്യ-വന്യജീവി സംഘർഷം; അവലോകനയോഗം

മനുഷ്യ-വന്യജീവി സംഘർഷം; അവലോകനയോഗം

ഉപ്പുതറ : കോട്ടയം ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള പ്രൈമറി റെസ്പോണ്ട്സ് ടീമിന്റെ അവലോകനയോഗം േചർന്നു. To advertise here, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ നേതൃത്വം നൽകി. കോട്ടയം ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള എരുമേലി, കുമളി, അയ്യപ്പൻകോവിൽ (കാഞ്ചിയാർ). നഗരംപാറ റേഞ്ചിലെ 7.0 പി.ആർ.ടി. അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനം വകുപ്പ് നടപ്പാക്കുന്ന 12 ദൗത്യങ്ങളുടെ ഭാഗമാണ് പ്രൈമറി റെസ്പോണ്ട്സ് ടീം. ഷൂട്ടർമാരുടെ പോരായ്മ കാരണം കാട്ടുപന്നിശല്യം തടയാൻ കഴിയുന്നില്ലെന്ന് അംഗങ്ങൾ യോഗത്തിൽ പരാതിപ്പെട്ടു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ സമിതിയുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാൻ കോട്ടയം ഡിവിഷൻ ഓഫീസറെ ചുമതലപ്പെടുത്തി. വനമേഖല പങ്കിടുന്ന പ്രദേശങ്ങളിൽ കാടുപിടിച്ചുകിടക്കുന്ന കർഷകരുടെ ഭൂമി തെളിക്കാനും, വനാതിർത്തിയിലെ അടിക്കാട് തെളിക്കാനും, പ്രദേശത്ത് ആവശ്യമായ വെളിച്ചം ലഭ്യമാക്കാൻ പഞ്ചായത്ത്, കെ.എസ്.ഇ.ബി. അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കാണാനും യോഗം തീരുമാനിച്ചു. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗ്രവാൾ, അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസർ കെ.വി. രതീഷ് ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ.ബിനോജ് എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനുഷ്യ-വന്യജീവി സംഘർഷം; അവലോകനയോഗം — Mathrubhumi | Boolokam | Boolokam