കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. 291 പേരുടെ സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പട്ടിക പുറത്തുവിട്ടത്. 294 സീറ്റിൽ മൂന്നിടങ്ങളിൽ ഡാർജിലിങ്ങിലെ അനിത് ഥാപയുടെ പാർട്ടിയായിരിക്കും മത്സരിക്കുക. To advertise here, ഭവാനിപുരിലാണ് ഇത്തവണ ജനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടൽ. 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു. 1956 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മമതയ്‌ക്കെതിരേ അദ്ദേഹത്തിന്റെ വിജയം. 2021-ൽ നന്ദിഗ്രാമിൽ തോൽവിയറിഞ്ഞ മമത പിന്നീട് ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ഏപ്രിൽ 23, 29 തീയതികളിലായി ഇത്തവണ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ. Content Highlights: TMC announced 291 candidates for the West Bengal assembly elections., Alliance formed with Anit Thapa's party for 3 Darjeeling seats., Highlights the political rivalry between Mamata Banerjee and Suvendu Adhikari., Context on the historic Bhowanipore and Nandigram electoral shifts. Published: 17 Mar 2026, 07:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മമതയും സുവേന്ദു അധികാരിയും നേർക്കുനേർ; 2021 ആവർത്തിക്കുമോ?; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ടിഎംസി
M
MathrubhumiSource Link
about 2 months ago