തമിഴ് സിനിമയിൽനിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കര'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ, സംവിധായകൻ വിഗ്‌നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയ്‌ലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്‌പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രമെത്തുന്നത്. To advertise here, ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ധനുഷിനോടപ്പം മലയാളത്തിൽനിന്ന് മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു. കെ.എസ്. രവികുമാർ, കരുണാസ്, പൃഥ്വി പണ്ഡ്യരാജൻ, എം.എസ്. ഭാസ്‌കർ തുടങ്ങി മറ്റുനിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന്റ നിർമാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹനിർമാണം കുഷ്മിത ഗണേഷ് നിർവഹിക്കുന്നു. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഏപ്രിൽ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. രചന: ആൽഫ്രഡ് പ്രകാശ്, വിഗ്‌നേഷ് രാജ, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി, കോസ്റ്റ്യൂം ഡിസൈൻ: ദിനേഷ് മനോഹരൻ, കാവ്യാശ്രീറാം, മേക്കപ്പ്: ബി. രാജ, സ്‌പെഷ്യൽ മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം, സൗണ്ട് മിക്‌സിങ്: എം.ആർ. രാജകൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: എൻ. വിക്കി, ബി. സെന്തിൽ കുമാർ, എ.പി.വി. മാരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രഭു, പിആർഒ: പ്രതീഷ് ശേഖർ. Content Highlights: Dhanush stars in the high-stakes crime drama 'Kara' directed by Vignesh Raja. Features a stellar supporting cast including Mamitha Baiju, Jayaram, and Suraj Venjaramoodu. Worldwide theatrical release confirmed for April 30. The film has received a U/A certification from the censor board Published: 20 Apr 2026, 11:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മമിത ബൈജു നായിക; ധനുഷിനൊപ്പം ജയറാമും സുരാജും ശ്രീജാ രവിയും; 'കര' ട്രെയ്‌ലർ പുറത്ത്
M
MathrubhumiSource Link
20 days ago