മമ്പാട് : വേനലായതോടെ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജനകീയ തടയണയൊരുക്കുന്നു.ചാലിയാർ പുഴയിൽ പുള്ളിപ്പാടം-കറുകമണ്ണ പൊങ്ങല്ലൂർ കടവുകളോടുചേർന്ന ഭാഗത്താണ് വെള്ളം കെട്ടിനിർത്താൻ തടയണ പണിയുന്നത്. To advertise here, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവരും ജനപ്രതിനിധികളും രംഗത്തിറങ്ങി. ചാക്കുകളിൽ മണൽ നിറച്ച് നിരത്തിയുള്ള തടയണ കെട്ടൽ പകുതിയോളമായെന്നും തിങ്കളാഴ്ചയോടെ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സമീനാ കാഞ്ഞിരാല, വൈസ് പ്രസിഡന്റ് നിഷാദ് പാലോളി, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്തലിങ്ങൽ മുഹമ്മദലി, അംഗം പി.പി. റസാഖ് തുടങ്ങിയവർ പങ്കെടുത്തു. വേനൽമഴ നീളുന്നത് പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയതോടെയാണ് തടയണ നിർമാണത്തിന് ജനകീയകൂട്ടായ്‌മ രംഗത്തിറങ്ങിയത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഭൂഗർഭ ജലനിരപ്പ് നന്നേ കുറഞ്ഞതായും അധികൃതർ പറഞ്ഞു. ചാലിയാറിൽ ജലവിതാനം നന്നേകുറഞ്ഞു. പുഴയുടെ ചില ഭാഗങ്ങൾ വറ്റി. ഇതോടെയാണ് വിവിധ വാർഡുകളിൽ ജലക്ഷാമം രൂക്ഷമായത്. തോടുകളും കിണറുകളും വറ്റിയതോടെ ഒട്ടേറെ കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. തടയണ നിർമാണത്തോടെ ചാലിയാറിലെ ജലവിതാനം ഉയരുമെന്നും ഭൂഗർഭ ജലനിരപ്പ് ഉയരുന്നതോടെ കിണറുകളിലും വെള്ളമാകുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ചാലിയാറിൽ കറുകമണ്ണ-പൊങ്ങല്ലൂർ കടവുകളോടുചേർന്നുള്ള തടയണ നിർമാണം Published: 20 Apr 2026, 01:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
