മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, വിജയിച്ചാൽ അദ്ദേഹത്തെ പാലക്കാട് കൊണ്ടുവരും- രമേഷ് പിഷാരടി

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, വിജയിച്ചാൽ അദ്ദേഹത്തെ പാലക്കാട് കൊണ്ടുവരും- രമേഷ് പിഷാരടി

M
MathrubhumiSource Link
കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി. എല്ലാകാര്യങ്ങളിലും തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് രമേഷ് പിഷാരടി പറഞ്ഞു. ദിവസേനയെന്നോണം അദ്ദേഹവുമായി ആശയവിനിമയം നടത്താറുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞു. മമ്മൂട്ടിയുടെ സന്തതസഹചാരി എന്ന് രമേഷ് പിഷാരടിയെ വിശേഷിപ്പിക്കാറുള്ള പശ്ചാത്തലത്തിലായിരുന്നു ചോദ്യം. To advertise here, 'ഞാൻ ഇറങ്ങുന്നത് മുമ്പും മമ്മൂക്ക വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. എല്ലാദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾ ചെയ്തതും ആശസംവാദം ചെയ്തതും മമ്മൂക്കയെന്ന് പറയുന്ന ഒരാളുമായാണ്. എത്രയോ മുഖ്യമന്ത്രിമാരെ അടുത്ത് പരിചയമുള്ള, കഴിഞ്ഞ കുറേ നാളുകളിൽ സജീവമായി ഇവിടെ നിന്നിട്ടുള്ള ഒരാളാണ്. എല്ലാകാര്യങ്ങളിലും എനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുണ്ട്. എതിരഭിപ്രായങ്ങളാണെങ്കിൽ അതും പങ്കുവെക്കാറുണ്ട്', രമേഷ് പിഷാരടി പറഞ്ഞു. 'ചലച്ചിത്രമേഖലയിൽനിന്ന് നിർബന്ധിച്ച് ആരേയും പ്രചാരണത്തിന് കൊണ്ടുവരണമെന്ന ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഉത്തരം പറയേണ്ട കാര്യമാണ്, എങ്കിലും വിജയിച്ചാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു. സിനിമയിൽ സജീവം എന്ന് പറയാൻ കഴിയില്ല. അത്രയും പടങ്ങൾ ഞാൻ ചെയ്യുന്നില്ല. ടെലിവിഷനിലും വേദിയിലുമാണ് കൂടുതലായുള്ളത്', ചോദ്യത്തിന് ഉത്തരമായി അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Ramesh Pisharody confirms taking blessings from Mammootty before contesting. Mammootty acts as a close political mentor and advisor to Pisharody. Pisharody expresses confidence in bringing Mammootty to Palakkad post-victory. Clarification on Pisharody's current involvement in the film industry Published: 18 Mar 2026, 04:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, വിജയിച്ചാൽ അദ്ദേഹത്തെ പാലക്ക… | Boolokam