മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന 'പേട്രിയറ്റി'നായുള്ള കാത്തിരിപ്പ് നീളും. ചിത്രത്തിന്റെ റിലീസ് നേരത്തേ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23-ൽനിന്ന് മാറ്റി. പുതിയ തീയതി ബുധനാഴ്ച വൈകീട്ട് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തുവിടുമെന്ന് നിർമാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനി അറിയിച്ചു. To advertise here, 'പേട്രിയറ്റ്' നിങ്ങൾക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഞങ്ങൾ. എന്നാൽ, നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മർദംമൂലം, ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23-ൽനിന്ന് കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നാളെ വൈകീട്ട് ആറുമണിക്ക് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിടും. നിങ്ങളുടെസ്‌നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു- നിർമാതാവ് ആന്റോ ജോസഫ് അറിയിച്ചു. നേരത്തെ, ചിത്രത്തിന്റെ റിലീസിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ തർക്കമുണ്ടായിരുന്നു. നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടി ചോദിച്ചതാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്കി'നെ ചൊടിപ്പിച്ചത്. ആദ്യരണ്ടാഴ്ചയും 60% തിയേറ്റർ വിഹിതം വേണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് തിയേറ്റർ ഉടമകൾ സ്വീകരിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റിൽ', രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച ജെ.എ.ജി. ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. Content Highlights: Patriot starring Mammootty and Mohanlal has officially postponed its April 2026 release. Producers cited unavoidable circumstances for the delay. The new release date will be announced via the lead actors' social media handles. The film features an ensemble cast including Fahadh Faasil, Nayanthara, and Kunchacko Boban. The delay follows previous disputes between producers and the theater owners' association, FEUOK Published: 31 Mar 2026, 08:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മമ്മൂട്ടി- മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' തിയേറ്ററിലെത്താൻ വൈകും; റിലീസ് നീട്ടി
M
MathrubhumiSource Link
about 1 month ago