പടന്ന : മയക്കുമരുന്നുമായി രാമന്തളി സ്വദേശി എക്സൈസിന്റെ പിടിയിൽ. കാസർകോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് എടച്ചാക്കൈ കൊക്കാക്കടവിൽ നടത്തിയ പരിശോധനയിലാണ് പയ്യന്നൂർ രാമന്തളി പി.കെ.ഹൗസിൽ പി.കെ.ആസിഫിനെ പിടികൂടിയത്. ഇയാളിൽനിന്ന് 4.313 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു. To advertise here, ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശൻ, പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, പി.ഒ.മാരായ എ.ജയരാജൻ, നിധിഷ് വൈക്കത്ത്, പി.നിഷാദ്, സുധീർകുമാർ എന്നിവരാണുണ്ടായിരുന്നത്. കുമ്പള : ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന മാരകമയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 19.340 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. മംഗളൂരു ഉള്ളാൾ പെർമന്നൂർ കല്ലാപ്പിലെ സയ്യിദ് ആഫ്രീദി (28) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12-ന് ഷിറിയ മുട്ടത്ത് കുമ്പള എസ്.ഐ.യുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് വലയിലായത്. സർവീസ് റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കർണാടക രജിസ്ട്രേഷനുള്ള സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. Published: 19 Apr 2026, 03:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
