മയിലാപ്പുരിൽ റോഡ് ഷോയുമായി അമിത് ഷാ

മയിലാപ്പുരിൽ റോഡ് ഷോയുമായി അമിത് ഷാ

ചെന്നൈ : തമിഴ്‌നാട് നിയമസഭയിലേക്ക് മയിലാപ്പുർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന ബി.ജെ.പി. നേതാവ് തമിഴിസൈ സൗന്ദരരാജന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച റോഡ് ഷോ നടത്തി. To advertise here, മയിലാപ്പുരിലെ പ്രശസ്തമായ കപാലീശ്വര ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷമായിരുന്നു റോഡ് ഷോ. റോഡ് ഷോയ്ക്കു മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിച്ച അമിത് ഷാ തമിഴ്‌നാട്ടിൽ ഡി.എം.കെ.യുടെ കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് പറഞ്ഞു. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ അണ്ണാ ഡി.എം.കെ. സ്ഥാനാർഥി ബി. വളർമതിയും തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും റോഡ്‌ഷോയിൽ പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകർ റോഡിനിരുവശവുംനിന്ന് അമിത് ഷായെ എതിരേറ്റു. Published: 20 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മയിലാപ്പുരിൽ റോഡ് ഷോയുമായി അമിത് ഷാ — Mathrubhumi | Boolokam | Boolokam